Saturday, May 4, 2024
HomeIndiaരഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ വിജയത്തിലും 'തല്ല്' വാങ്ങി ശ്രീശാന്ത്

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ വിജയത്തിലും ‘തല്ല്’ വാങ്ങി ശ്രീശാന്ത്

ഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.ഇന്നിംഗ്സിനും 166 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം.മത്സരത്തില്‍ മറ്റെല്ലാ താരങ്ങളും തിളങ്ങിയപ്പോള്‍ 13 വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ എസ് ശ്രീശാന്തിന് കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.മേഘാലയ രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന് പുറത്തായപ്പോള്‍ അവര്‍ക്ക് ഏക ആശ്വാസമായത് ശ്രീശാന്തിന്റെ ഓവറുകളായിരുന്നു.

ശ്രീശാന്തിന്റെ ഒന്‍പത് ഓവറുകലില്‍ നിന്ന് 57 റണ്‍സാണ് മേഘാലയന്‍ ബാറ്റ്‌സമാന്‍മാര്‍ അടിച്ചെടുത്തത്. അതായത് ടെസ്റ്റില്‍ 6.33 എക്കണോമിയായിരുന്നു ശ്രീശാന്ത് പന്തറെിഞ്ഞത്.മറ്റ് കേരള ബാറ്റ്‌സ്മാന്‍മാര്‍ മൂന്നും അതില്‍ താഴെയും എക്കണോമിയില്‍ പന്തെറിഞ്ഞപ്പോഴാണ് ശ്രീശാന്ത് അക്ഷരാര്‍ത്ഥിത്തല്‍ തല്ലുവാങ്ങിയത്. മാത്രമല്ല ഒരു വിക്കറ്റ് പോലും ശ്രീയ്ക്ക് വീഴ്ത്താനും ആയില്ല.

നാല് വിക്കറ്റെടുത്ത ബേസില്‍ തമ്ബിയാണ് വിക്കറ്റ് വേട്ടയ്ക്കാരില്‍ ഒന്നാമന്‍.ജലജ് സക്‌സേന മൂന്നും ആദ്യമായി രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച 16 വയസ്സുകാരന്‍ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സില്‍ മേഘാലയയെ 40.5 ഓവറില്‍ 148 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു.അരങ്ങേറ്റ മത്സരം കളിച്ച ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും മനു കൃഷ്ണന്‍ മൂന്നു വിക്കറ്റും വീഴ്ത്തി.നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് ഈ മത്സരത്തില്‍ രണ്ട് വിക്കറ്റുമെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular