Sunday, May 19, 2024
HomeIndiaയുദ്ധക്കളമായി യുക്രെയിന്‍, വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ കുടുങ്ങി; വ്യോമപാത അടച്ചതോടെ രക്ഷാദൗത്യത്തിന് പോയ എയര്‍ ഇന്ത്യ...

യുദ്ധക്കളമായി യുക്രെയിന്‍, വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ കുടുങ്ങി; വ്യോമപാത അടച്ചതോടെ രക്ഷാദൗത്യത്തിന് പോയ എയര്‍ ഇന്ത്യ മടങ്ങി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രെയിനില്‍ കുടുങ്ങി. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ നോര്‍ക്കയില്‍ കൃത്യമായ കണക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഡേഷ സര്‍വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

യുക്രെയിനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഒഴിപ്പിക്കല്‍ നടപടി മുടങ്ങിയത്. ഇതോടെ ഇന്ത്യ അയച്ച എയര്‍ ഇന്ത്യ ഡല്‍ഹിയിലേക്ക് മടങ്ങി. യുക്രെയിനില്‍ യുദ്ധമുണ്ടായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരുമെന്ന് ഇന്ത്യ പ്രതികരിച്ചു. അതേസമയം കടല്‍ മാര്‍ഗവും കര മാര്‍ഗവും റഷ്യയുടെ അക്രമണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular