Friday, May 3, 2024
HomeUSAപിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ 4 വയസ്സുകാരന് ദാരുണാന്ത്യം

പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ 4 വയസ്സുകാരന് ദാരുണാന്ത്യം

ബെടൗൺ (ഹൂസ്റ്റൺ) ∙ നാലു പിറ്റ്ബുൾ നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് നാലു വയസ്സുകാരന് ദാരുണാന്ത്യം. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടിലെ ഒരംഗത്തിനും നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ബെ ടൗണിലെ ഒരു വീട്ടിലായിരുന്നു ദാരുണ സംഭവം നടന്നത്.രാവിലെ 7.40 നാണ് ഇതു സംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് നായ്ക്കളുടെ അക്രമണത്തിൽ മുഖത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട കുട്ടിയുടെ ശരീരമായിരുന്നു. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ പിറ്റ്ബുൾ വിഭാഗത്തിൽപെട്ടവയായിരുന്നുവെന്നും, ഇവ ശാന്തരായിരുന്നുവെന്നുമാണ് അടുത്തുള്ള താമസക്കാർ പറയുന്നത്.

കുട്ടിയെ അക്രമിക്കാൻ കാരണം എന്താണെന്ന് അറിയില്ലെന്നും കുട്ടി നായ്ക്കളെ പ്രകോപിപ്പിച്ചതായിരിക്കും അക്രമണത്തിനു കാരണമാകാമെന്നും അയൽവാസി  പറഞ്ഞു. നാലു നായ്ക്കളെയും അനിമൽ കൺട്രോൾ വിഭാഗം ഷെൽട്ടറിൽ അടച്ചു. കുട്ടിയുടെ മരണം ഹൃദയ ഭേദകമായിരുന്നുവെന്നും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബെ ടൗൺ പൊലീസ് ചീഫ് ജോൺ സ്ട്രിംഗർ പറഞ്ഞു. സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular