Tuesday, May 21, 2024
HomeKeralaഗണേഷ് കുമാറിന്റെ 'സ്വന്തം' കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ട അവധി; നിരവധി സര്‍വീസുകള്‍ മുടങ്ങി

ഗണേഷ് കുമാറിന്റെ ‘സ്വന്തം’ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ട അവധി; നിരവധി സര്‍വീസുകള്‍ മുടങ്ങി

ത്തനാപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്‌ആർടിസി ഡിപ്പോയില്‍ ജീവനക്കാർ കൂട്ട അവധിയെടുത്തു.

12 പേരാണ് അകാരണമായി അവധിയെടുത്ത് മുങ്ങിയത്.

മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധയുണ്ടെന്നു അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുങ്ങുകയായിരുന്നു. പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുള്‍പ്പെടെ 15 സർവീസുകള്‍ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ ആകെ വലഞ്ഞു.

അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യപിച്ച്‌ ജോലിക്കെത്തിയ 250 കെഎസ്‌ആർടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്പെൻഡ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular