Sunday, May 19, 2024
HomeEuropeരണ്ട് യുക്രെയിന്‍ നഗരങ്ങള്‍ പിടിച്ചെടുത്തു; ചര്‍ച്ചയ്ക്ക് തയാറെന്ന് ആവര്‍ത്തിച്ച്‌ റഷ്യ

രണ്ട് യുക്രെയിന്‍ നഗരങ്ങള്‍ പിടിച്ചെടുത്തു; ചര്‍ച്ചയ്ക്ക് തയാറെന്ന് ആവര്‍ത്തിച്ച്‌ റഷ്യ

കീവ്: യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടനങ്ങള്‍ നടക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഫോടനങ്ങള്‍ നടക്കുന്നത്.

വ്യോമാക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യുദ്ധത്തിന്റെ നാലാം ദിവസം യുക്രെയിന്‍ നഗരങ്ങളെ കടന്നാക്രമിക്കുകയാണ് റഷ്യ. രണ്ട് നഗരങ്ങള്‍ പിടിച്ചെടുത്തു. നോവ കഖോവ റഷ്യ പിടിച്ചെടുത്തു എന്ന് യുക്രെയിന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യ വീണ്ടും ആവര്‍ത്തിക്കുകയാണ്.

കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം റഷ്യയെ പ്രതിരോധിക്കാന്‍ യുക്രെയിനിന് സഹായ വാഗ്ദ്ധാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധവിരുദ്ധ വികാരം റഷ്യയില്‍ ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രെയിന്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ല എന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെയായാണ് റഷ്യ ആക്രമണം ശക്തമാക്കുകയാണ്. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖര്‍കിവ് നഗരത്തിലും കീവിന് സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. റഷ്യന്‍ സൈന്യത്തിനൊപ്പം ചെചന്‍ സേനയും രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ ലവിവ് നഗരത്തില്‍ പ്രവേശിച്ചു. യുക്രെയിന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെചന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. കീവ് നഗരത്തില്‍ നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്.

എന്നാല്‍ ചെറുത്തുനില്‍പ്പില്‍ നിന്നും പിന്നോട്ടില്ല എന്നാണ് യുക്രെയിന്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തതായി യുക്രെയിന്‍ സേന അവകാശപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിരോധത്തിനായി പെട്രോള്‍ ബോംബ് പോലും ഉപയോഗിക്കുകയാണ്. ഇതിനിടെ യുക്രെയിനിന് ആയുധം നല്‍കുമെന്ന് ജര്‍മനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular