Saturday, May 18, 2024
HomeKerala'ജീവന്‍ ​വേണേല്‍ ഓടിക്കോ'; ടിപ്പറുകളുടെ മത്സരയോട്ടം തുടരുന്നു

‘ജീവന്‍ ​വേണേല്‍ ഓടിക്കോ’; ടിപ്പറുകളുടെ മത്സരയോട്ടം തുടരുന്നു

ക​ട​യ്ക്ക​ല്‍: ക​ട​യ്ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ട​റോ​ഡു​ക​ള്‍​പോ​ലും ടി​പ്പ​റു​ക​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​ക്കും ഭീ​ഷ​ണി​യാ​യ ടി​പ്പ​റു​ക​ളെ നി​യ​ന്ത്രി​ക്കാ​നാ​രു​മി​ല്ല.

ചി​ത​റ, കു​മ്മി​ള്‍ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ക്വാ​റി​ക​ളും ക്ര​ഷ​ര്‍ യൂ​നി​റ്റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ചി​ത​റ​യി​ലെ ച​ക്ക​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മൂ​ന്നി​ല​ധി​കം വ​ന്‍​കി​ട ക്വാ​റി/ ക്ര​ഷ​ര്‍ യൂ​നി​റ്റു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കു​മ്മി​ള്‍ ക​ട​യ്ക്ക​ല്‍, ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കാ​യി പാ​റ ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി ക്വാ​റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പാ​റ​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ടി​പ്പ​റു​ക​ളെ​ത്തു​ന്ന​ത്. പു​ല​ര്‍​ച്ച മൂ​ന്നു​മു​ത​ല്‍ അ​മി​ത വേ​ഗ​ത്തി​ല്‍ ടി​പ്പ​റു​ക​ള്‍ പാ​യു​ന്നു. സം​സ്ഥാ​ന പാ​ത​യാ​യ പാ​രി​പ്പ​ള്ളി – മ​ട​ത്ത​റ റോ​ഡി​നെ കൂ​ടാ​തെ ച​ട​യ​മം​ഗ​ലം – ചി​ങ്ങേ​ലി – പാ​ങ്ങോ​ട്, അ​ഞ്ച​ല്‍ – ക​ട​യ്ക്ക​ല്‍, കി​ളി​മാ​നൂ​ര്‍ – തൊ​ളി​ക്കു​ഴി-​കു​മ്മി​ള്‍ റോ​ഡു​ക​ളി​ലും പാ​റ​യും മെ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും അ​മി​ത​മാ​യി ക​യ​റ്റി​യാ​ണ് പാ​ച്ചി​ല്‍. അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മ​ങ്ങ​ളൊ​ന്നും ഇ​വ​ക്ക്​ ബാ​ധ​ക​മ​ല്ല.

അ​മി​ത ലോ​ഡ് ക​യ​റ്റി​യ ടി​പ്പ​ര്‍ ലോ​റി ച​ട​യ​മം​ഗ​ലം മു​സ്​​ലിം ജ​മാ​അ​ത്തി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത​തും കു​മ്മി​ള്‍ തു​ള​സി മു​ക്കി​ല്‍ ടി​പ്പ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒ​ന്നി​ന്‍റെ ബോ​ഡി​യൊ​ന്നാ​കെ ഇ​ള​കി റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ​തും വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക് വേ​ണ്ട കൂ​റ്റ​ന്‍ പാ​റ​യു​മാ​യി പോ​യ ടി​പ്പ​ര്‍ ഊ​ന്ന​ന്‍ ക​ല്ല് ഭാ​ഗ​ത്ത് മ​റി​ഞ്ഞ​തും ന​ട​പാ​റ​യി​ല്‍ ലോ​റി​യി​ല്‍​നി​ന്ന്​ പാ​റ റോ​ഡി​ലേ​ക്ക് വീ​ണ അ​പ​ക​ട​ത്തി​ല്‍​നി​ന്ന്​ വീ​ട്ട​മ്മ ക​ഷ്ടി​ച്ച്‌ ര​ക്ഷ​പ്പെ​ട്ട​തു​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ ന​ട​ന്ന​താ​ണ്.

ടി​പ്പ​റു​ക​ളു​ടെ നി​ര​ന്ത​ര ഓ​ട്ടം അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ച ച​ട​യ​മം​ഗ​ലം – ചി​ങ്ങേ​ലി – പാ​ങ്ങോ​ട് റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും ക​ട​യ്ക്ക​ല്‍ സീ​ഡ് ഫാം – ​ടൗ​ണ്‍​ഹാ​ള്‍ റോ​ഡു​പോ​ലു​ള്ള ഒ​ട്ടേ​റെ ഇ​ട​റോ​ഡു​ക​ളു​ടെ​യും ത​ക​ര്‍​ച്ച​ക്ക്​ കാ​ര​ണ​മാ​യി. ടി​പ്പ​ര്‍ പാ​ച്ചി​ലി​ല്‍ റോ​ഡി​ല്‍ അ​സ​ഹ്യ​മാ​യി പൊ​ടി ഉ​യ​രു​ന്ന​തും നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular