Sunday, June 16, 2024
HomeGulfഒരുദിവസം രണ്ട്​ ആത്മഹത്യശ്രമം വിഫലമാക്കി

ഒരുദിവസം രണ്ട്​ ആത്മഹത്യശ്രമം വിഫലമാക്കി

കു​വൈ​ത്ത്​ സി​റ്റി: ഒ​രു​ദി​വ​സ​ത്തി​നി​ടെ ര​ണ്ട്​ ആ​ത്​​മ​ഹ​ത്യ​ശ്ര​മ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ വി​ഫ​ല​മാ​ക്കി.

ആ​ദ്യ​ത്തെ കേ​സി​ല്‍ ഫ​ര്‍​വാ​നി​യ​യി​ല്‍ ന​ട​പ്പാ​ത​യി​ല്‍​നി​ന്ന്​ ചാ​ടാ​ന്‍ ശ്ര​മി​ച്ച​യാ​ളെ പൊ​ലീ​സ്​ അ​നു​ന​യ​ത്തി​ലൂ​ടെ പി​ന്തി​രി​പ്പി​ച്ചു. ഇ​യാ​ളെ നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ കു​വൈ​ത്ത്​ പൗ​ര​നാ​ണ്​ ആ​ത്​​മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന്​ ചാ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി. ഇ​യാ​ള്‍​ക്കെ​തി​രെ ​കേ​സെ​ടു​ത്തു. ര​ണ്ടു​പേ​ര്‍​ക്കും ജീ​വി​തം അ​വ​സാ​നി​പ്പി​ക്കേ​ണ്ടു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ ആ​ത്​​മ​ഹ​ത്യ കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ലാ​ണ്​ ആ​ത്​​മ​ഹ​ത്യ​പ്ര​വ​ണ​ത കൂ​ടു​ത​ല്‍. കു​വൈ​ത്തി​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം ആ​ത്മ​ഹ​ത്യ​നി​ര​ക്ക്​ വ​ര്‍​ധി​ച്ചു. നി​ര​വ​ധി ആ​ത്​​മ​ഹ​ത്യ​ശ്ര​മ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട്​ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ശൈ​ഖ്​ ജാ​ബി​ര്‍ പാ​ല​ത്തി​ല്‍​നി​ന്ന്​ ക​ട​ലി​ല്‍ ചാ​ടി മ​രി​ക്കാ​നു​ള്ള ശ്ര​മം ത​ട​യാ​ന്‍ പൊ​ലീ​സ്​ ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ക​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

RELATED ARTICLES

STORIES

Most Popular