Saturday, May 18, 2024
HomeCinemaഫാന്‍സിനൊപ്പം സിനിമ കാണില്ല: മമ്മൂട്ടി

ഫാന്‍സിനൊപ്പം സിനിമ കാണില്ല: മമ്മൂട്ടി

ഫാന്‍സിനൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച്‌ പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പോവാത്തതെന്നും മമ്മൂട്ടി പറഞ്ഞു.

‘ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ.

അങ്ങനെ കുറച്ച്‌ പേര്‍ക്ക് വേണ്ടി മാത്രം അങ്ങനെ പോവണ്ട എന്ന് വെച്ചിട്ടാണ്. തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,’ മമ്മൂട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular