Saturday, May 4, 2024
HomeEuropeഅവസാന ഇന്ത്യക്കാരനും സുരക്ഷിതരാകും വരെ വിശ്രമിക്കില്ലെന്ന് ജയശങ്കര്‍‍; ഓപ്പറേഷന്‍ ഗംഗ കണ്ടുപഠിക്കാന്‍ ഉക്രൈനില്‍ അകപ്പെട്ട ചൈനീസ്...

അവസാന ഇന്ത്യക്കാരനും സുരക്ഷിതരാകും വരെ വിശ്രമിക്കില്ലെന്ന് ജയശങ്കര്‍‍; ഓപ്പറേഷന്‍ ഗംഗ കണ്ടുപഠിക്കാന്‍ ഉക്രൈനില്‍ അകപ്പെട്ട ചൈനീസ് വിദ്യാര്‍ത്ഥികള്‍

ന്യൂദല്‍ഹി: ഉക്രൈനിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട അവസാന ഇന്ത്യക്കാരനേയും സുരക്ഷിതരായി നാട്ടില്‍ എത്തിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.

ജയശങ്കര്‍. ഇന്ത്യക്കാരേയും വഹിച്ചുള്ള ഒമ്ബതാമത്തെ വിമാനവും 218 ഇന്ത്യന്‍ പൗരന്മാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ശേഷം ജയശങ്കറിന്റെ ട്വീറ്റ് ഇങ്ങനെയാണ്- ‘ഞങ്ങളുടെ സഹ ഇന്ത്യക്കാര്‍ സുരക്ഷിതരാകും വരെ ഞങ്ങള്‍ വിശ്രമിക്കില്ല.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യമാണ് ഓപ്പറേഷന്‍ ഗംഗ വലിയ വിജയമാണെന്ന് ഉക്രൈനിലെ ഇന്ത്യക്കാര്‍ പറഞ്ഞു. മറ്റൊരു രാജ്യവും ഇത്ര വിപുലമായ രക്ഷാദൗത്യം നടപ്പാക്കിയിട്ടില്ല. ഇന്ത്യക്കാര്‍ ഉക്രൈനില്‍ വളരെ കൂടുതലാണ്. അതിനാല്‍, രക്ഷാദൗത്യത്തിനും അതിന്റേതായ സമയം എടുക്കുമെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രതികരിച്ചു. അതേസമയം, അയല്‍രാജ്യങ്ങളില്‍ എത്തിച്ച്‌ ഇന്ത്യക്കാരെ രക്ഷപെടുത്തുന്ന ഓപ്പറേഷന്‍ ഗംഗ കണ്ട് ചൈനയും പഠിക്കണമെന്ന് കീവിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular