Saturday, May 18, 2024
HomeIndiaവധശ്രമക്കേസ്: എസ്.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ ജാമ്യം ഹൈകോടതി റദ്ദാക്കി

വധശ്രമക്കേസ്: എസ്.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ ജാമ്യം ഹൈകോടതി റദ്ദാക്കി

കൊച്ചി: വധശ്രമക്കേസില്‍ ജാമ്യം ലഭിച്ച എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് പി.എം. അര്‍ഷോയുടെ ജാമ്യം ഹൈകോടതി റദ്ദാക്കി.

ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വ്യക്തമായതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

അര്‍ഷോയെ അറസ്റ്റ് ചെയ്യാനും വിവരം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത്​ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന തെറ്റായ ധാരണയാണ്​ പ്രതിക്കുള്ളതെന്ന് തോന്നുന്നതായി കോടതി പറഞ്ഞു. ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി, അറസ്റ്റ് വാറന്‍റ്​​ നിലനില്‍ക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറസ്റ്റ് ചെയ്തശേഷം വിവരം കൈമാറാനും നിര്‍ദേശിച്ചു.

2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശി നിസാം നാസറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം റദ്ദാക്കിയത്. നിസാം നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

കേസില്‍ 2019 ജനുവരി 22നാണ് അര്‍ഷോയെ അറസ്റ്റ്​ ചെയ്തത്. ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും കര്‍ശന വ്യവസ്ഥകളോടെ പിന്നീട് ഹൈകോടതി അനുവദിച്ചു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നത് ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചശേഷം ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular