Saturday, May 4, 2024
HomeEuropeയുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യയുടെ ഉള്ളുലയ്ക്കുന്ന വാര്‍ത്ത പുറത്തു വരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തിലാണ് മരണമെന്നാണ് പ്രാഥമീക വിവരം. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി. ആണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ രൂക്ഷമായ ആക്രമണം നടക്കുന്ന കാര്‍കീവിലാണ് സംഭവം.

21 വയസ്സുള്ള നവീന്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.  ബങ്കറില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന നവീന്‍ ഷെല്ലാക്രമണം കുറഞ്ഞ സമയത്ത് സമീപത്തുള്ള ഗ്രോസറി ഷോപ്പില്‍ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. . ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് ദുരന്തവാര്‍ത്തയെത്തുന്നത്. കര്‍ണ്ണാടകയിലെ ഹവേരിയിലാണ് നവീനിന്റെ വീട്.

വിദ്യാര്‍ത്ഥികളടക്കം നിരവധി ഇന്ത്യന്‍ പൗരന്‍മാരാണ് കാര്‍കീവിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയിരിക്കുന്നത്. ജനവാസ മേഖലകളിലടക്കം റഷ്യ ആക്രമണം നടത്തുന്നതായാണ് യുക്രൈന്‍ പുറത്തു വിടുന്ന വിവരം. കാര്‍കീവില്‍ നിന്നും ആറ് ദിവസമായി ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

ഏകദേശം 14 ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ കഴിയുന്നത്. കാര്‍കീവില്‍ ജനം പുറത്തിറങ്ങരുതെന്ന് യുക്രൈന്‍ ഭരണകൂടവും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആറ് ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലാണ് പലരും പുറത്തിങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.

ഇവിടെ നിന്നും ജനങ്ങളെ പുറത്തെത്തിക്കണമെങ്കില്‍ റഷ്യവഴിയാണ് ഏറ്റവും എളുപ്പമാര്‍ഗ്ഗം. എന്നാല്‍ അതിര്‍ത്തി തുറന്ന് ആളുകളെ കടത്തിവിടാന്‍ വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും റഷ്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular