Saturday, May 18, 2024
HomeKeralaസ്റ്റാലിനെ കണ്ട് 'ഹാപ്പി ബര്‍ത്ത് ഡേ' പറഞ്ഞ് പൂവും കൊടുത്ത് മുഖ്യന്‍: സ്റ്റാലിന്റെ കാര്യത്തില്‍ തീരുമാനമായെന്ന്...

സ്റ്റാലിനെ കണ്ട് ‘ഹാപ്പി ബര്‍ത്ത് ഡേ’ പറഞ്ഞ് പൂവും കൊടുത്ത് മുഖ്യന്‍: സ്റ്റാലിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൂക്കള്‍ നല്‍കിയായിരുന്നു മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടില്‍ ഇതിന്റെ ചിത്രവും കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.

‘കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു’, തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ട്രോളുകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ നല്‍കിയാണ് ഈ പോസ്റ്റിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പോയ സ്ഥിതിയ്ക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൂടി ഒരു തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു കമന്റ് ബോക്സില്‍ പലരുടെയും അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular