Friday, May 17, 2024
HomeKeralaതമ്മിലടിപ്പിക്കാന്‍ നോക്കുന്നത് പണിയില്ലാതെ നടക്കുന്നവര്‍ ; ചെന്നിത്തലയ്‌ക്കെതിരെ സതീശന്റെ ഒളിയമ്പ്

തമ്മിലടിപ്പിക്കാന്‍ നോക്കുന്നത് പണിയില്ലാതെ നടക്കുന്നവര്‍ ; ചെന്നിത്തലയ്‌ക്കെതിരെ സതീശന്റെ ഒളിയമ്പ്

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങളില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയ്‌ക്കെതിരെ ഒളിയമ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങളോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചെന്നിത്തലയാണെന്ന സതീശന്‍ അനുകൂലികളുടെ വാദങ്ങള്‍ക്കിടെയാണ് നഷ്ടപ്പെട്ട അധികാര സ്ഥാനത്തെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സതീശന്‍ തുറന്നടിച്ചത്.

കെ.പി.സി.സി പ്രസിഡന്റിനെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സുധാകരനേയും തന്നെയും തെറ്റിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കുത്തിത്തിരിപ്പിന് പിന്നില്‍ ഒരു പണിയും ഇല്ലാതെ നടക്കുന്ന ചിലരാണെന്നും ചെന്നിത്തല പറഞ്ഞു.

.താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറ് ഇല്ലെന്നും, നഷ്ടപ്പെട്ട അധികാര സ്ഥാനത്തെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണെന്നും വി.ഡി സതീശന്‍ ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കണം. പരിധി വിട്ടാല്‍ പിന്നെ ഇത് കൈകാര്യം ചെയ്യേണ്ടി വരും. ചെന്നിത്തലയും മുരളീധരനും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്തത് നല്ലതാണെന്ന് സതീശന്‍ പറഞ്ഞു. പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി എം.പിമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതില്‍ തെറ്റില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular