Saturday, May 18, 2024
HomeIndiaകൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു....

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിങ്ങിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പോലിസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലിസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഏലൂരില്‍ വെച്ച്‌ പോലിസ് ലോറി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ചെന്നൈ: റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്നില്‍ പോരാടി തമിഴ്നാട് സ്വദേശി സൈനികേഷ് രവിചന്ദ്രന്‍. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഈ 21കാരന്‍.

തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലക്കാരനാണ് യുവാവ്.

എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ സൈനികേഷ് തനിക്ക് വിഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്ബനിയില്‍ ജോലി ലഭിച്ചെന്ന വിവരം ഒരു മാസം മുമ്ബ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, യുദ്ധം ആരംഭിച്ചതിന് പിന്നാലെ മകനെക്കുറിച്ച്‌ യാതൊരു വിവരവും ലഭിക്കാതായതോടെ വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട സൈനികേഷ്, റഷ്യക്കെതിരെ പോരാടാന്‍ യുക്രെയ്ന്‍ അര്‍ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നതായുള്ള വിവരം കുടുംബത്തെ അറിയിച്ചു. മകന്‍ യുദ്ധമുഖത്താണെന്ന വിവരമറിഞ്ഞ ഞെട്ടലിലാണ് സൈനികേഷിന്‍റെ കുടുംബാംഗങ്ങള്‍.

2018ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സമയത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സൈനികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ ചേരുകയായിരുന്നു. വരുന്ന ജൂലൈയില്‍ സര്‍വകലാശാല പഠനം പൂര്‍ത്തിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular