Friday, May 3, 2024
HomeKeralaഅതിജീവിതര്‍ക്ക് തൊഴില്‍പരിശീലനം

അതിജീവിതര്‍ക്ക് തൊഴില്‍പരിശീലനം

എറണാകുളം: ഗാര്‍ഗികപീഢന അതിജീവിതര്‍ക്കും ദുരിതബാധിതരായ മറ്റു വനിതകള്‍ക്കുമായുള്ള നൈപുണ്യ പരിശീലനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജനറല്‍ ആശുപത്രി, ഭൂമിക എന്നിവയുടെ സയുക്ത ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനാലോഷത്തില്‍ വച്ച്‌ പദ്ധതിയ്ക്ക് തുടക്കമായി.

ജെ.ഡി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം. ആഘോഷച്ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത.എ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആഷാ ജോണ്‍, ഡോ. മീന ബീവി , ഡോ. പാര്‍വ്വതി.എ, നഴ്സിംഗ് സൂപ്രണ്ട് ലിസ്സി തോമസ്, ഭൂമിക കോര്‍ഡിനേറ്റര്‍ മുംതാസ് .യു.സി, ആശാ കോര്‍ഡിനേറ്റര്‍ സജന കിഷോര്‍, സ്റ്റോര്‍ സൂപ്രണ്ട് ജയശ്രീ .ബി.കെ, ഗീത സുരേഷ്, ജെ.ഡി. ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ മാനേജര്‍ അഖില റെനീഷ് എന്നിവര്‍ പങ്കെടുത്തു.

ഓങ്കോളജി വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരിയായ ലൈല കെ.ജെ യെ വനിതാദിനത്തോടനുബന്ധിച്ച്‌ ആദരിച്ചു. ആശാവര്‍ക്കര്‍മാരുടെ പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular