Sunday, May 19, 2024
HomeKeralaകെ. സുധാകരനുള്ള മറുപടിയാണ് പറഞ്ഞതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

കെ. സുധാകരനുള്ള മറുപടിയാണ് പറഞ്ഞതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: ചെറുതോണിയില്‍ നടത്തിയ പ്രസംഗം കെ. സുധാകരനുള്ള മറുപടിയെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്.

കൊല്ലപ്പെട്ട എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്‍റെ ചോര ഉണങ്ങും മുമ്ബ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചു. എന്നാല്‍, തന്‍റെ പ്രസംഗത്തില്‍ പ്രകോപനപരമായ ഒന്നും പറഞ്ഞിട്ടില്ലെന്നും സി.വി വര്‍ഗീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആണ് രംഗത്തെത്തിയത്​. സുധാകരന്‍റെ ജീവിതം സി.പി.എം നല്‍കുന്ന ഭിക്ഷയാണെന്നാണ് ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീസ്​ പറഞ്ഞത്. ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലായെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാറിന്‍റെ ഭരണപരാജയത്തിനെതിരെ ​ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെ സി.പി.എം നടത്തിയ പരിപാടിയിലാണ്​ സുധാകരനെതിരെ വിവാദ പരാമര്‍ശം ഉയര്‍ന്നത്​.

ഇടുക്കി എന്‍ജിനീയറിങ്​ കോളജ്​ വിദ്യാര്‍ഥിയായ ധീരജിന്‍റെ കൊലപാതകത്തെ തുടര്‍ന്ന്​ പ്രദേശത്ത്​ സി.പി.എം-കോണ്‍ഗ്രസ്​ പോര്​ രൂക്ഷമാണ്​. ധീരജ്​ വധത്തിന്​ പിന്നില്‍ പ്രവര്‍ത്തിച്ചത്​ ഇപ്പോള്‍ അറസ്റ്റിലായ ​കെ.എസ്​.യു-യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരല്ലെന്നും കെ. സുധാകരന്‍ നിലപാടെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular