Monday, May 20, 2024
HomeIndiaരാഹുല്‍ നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല ; ഈ തോല്‍വികള്‍ക്ക് മറുപടി പറയണം.

രാഹുല്‍ നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല ; ഈ തോല്‍വികള്‍ക്ക് മറുപടി പറയണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പരാജയമറിഞ്ഞത് ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ നിന്നാണ്. കേരളത്തില്‍ മുസ്ലീം ലീഗിന് ശക്തമായ സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍കൂടി മത്സരിച്ചതു കൊണ്ടായിരുന്നു രാഹുലിനിന്ന് ലോക്‌സഭിയിലിരിക്കാനെങ്കിലും സാധിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും രാഹുല്‍ രാജിവച്ചിരുന്നു. ആ വിടവ് ഇനിയും നികത്തിയിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മത്സരിക്കാതിരിക്കുകയും ഉത്തര്‍പ്രദേശിലെ സീറ്റില്‍ പരാജയപ്പെട്ടാലും അവിടെ നിന്നുതന്നെ ബിജെപിയ്‌ക്കെതിരെ രാഹുല്‍ വീണ്ടും പൊരുതുകയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഉത്തര്‍പ്രദേശില്‍ നില അല്‍പ്പമെങ്കലും മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു.

ദേശീയതലത്തിലെ നേതൃത്വത്തിന്റെ അഭാവവും കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണമാണ് വ്യക്തമായ ദിശാബോധമിമുള്ള നേതാക്കള്‍ ദേശീയതലത്തില്‍ ഇല്ലാത്തതാണ് സംസ്ഥാനങ്ങളില്‍ അടി തെറ്റാന്‍ കാരണവും. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞ രാഹുല്‍ തന്നെയാണ് ഈ പ്രശ്‌നത്തിനും കാരണം. ഇവിടെ നിന്ന് പൊരുതണമായിരുന്നു. പരാജയം വിജയത്തിന്‍രെ ചവിട്ടുപടിയായി കാണണമായിരുന്നു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം ഓരോ നേതാക്കളുടെ ചുമലില്‍ വെയ്ക്കുക സ്വാഭാവികമാണെങ്കിലും ഇവിടെ അങ്ങനെയല്ല രാഹുല്‍ മറുപടി പറഞ്ഞേ മതിയാവൂ. പരാജയത്തില്‍ ഓളിച്ചോടിയതിന്. ഉത്തരേന്ത്യയെ അവഗണിച്ചതിന് , സംസ്ഥാനങ്ങളിലെ സ്വാര്‍ത്ഥരായ നേതാക്കളുടെ കൈകളിലേയ്ക്ക് പാര്‍ട്ടിയെ ഏറിഞ്ഞു കൊടുത്തതിന്. പഞ്ചാബില്‍ പോലും പഞ്ചറായതിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular