Thursday, May 9, 2024
HomeIndiaഹാസ്യതാരമായി വന്നു ; കളി കാര്യമാക്കി പഞ്ചാബിന്റെ നായകനായി

ഹാസ്യതാരമായി വന്നു ; കളി കാര്യമാക്കി പഞ്ചാബിന്റെ നായകനായി

പഞ്ചാബില്‍ ആം ആദ്മി അധികാരത്തിലേയ്‌ക്കെത്തുമെന്ന് പ്രി പോള്‍ സര്‍വ്വേകള്‍ പ്രവചിക്കുമ്പോഴും അവിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചത്.

ഇതനായി ഒരു ഫോണ്‍ നമ്പറും നല്‍കിയിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദ്ദേശിച്ചത്. ഭഗവന്ത് മന്നിന്റെ പേരായിരുന്നു. അദ്ദേഹത്തെ തന്നെ കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആരായിരുന്നു ഭഗവന്ത് മന്‍ അറിയപ്പെടുന്ന ഒരു ഹാസ്യതാരമാണ്.

ജനപ്രിയ ടിവി താരം കൂടിയായ ഭഗവന്ത് മന്‍ രാഷ്ട്രീയത്തില്‍ തന്റെ ഹാസ്യാത്മക പ്രസംഗവും ജനകീയതയും ആയുധമാക്കി. ഒടുവില്‍ ഹാസ്യതാരമെന്ന നിലയില്‍ നിന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറുകയാണ് ഭാഗവന്ത് മന്‍ ഇപ്പോള്‍.

കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ത്താണ് ഭാഗവന്ത് മന്നിന്റെ ടീം ജയിച്ചു കയറിയത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി രണ്ടിടത്തും പരാജയപ്പെട്ടു. പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത്സിംഗ് സിദ്ദു പരാജയപ്പെട്ടു മന്ത്രിമാരെല്ലാം അമ്പേ പരാജയപ്പെട്ടു. ന്യായീകരണങ്ങളില്ലാത്ത പരാജയമാണ് കോണ്‍ഗ്രസിന് ഇവിടെ ഏല്‍ക്കേണ്ടി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular