Saturday, May 18, 2024
HomeEuropeപെട്രോള്‍ ബോംബിടാന്‍ ഇവനാണ് മിടുക്കന്‍; റഷ്യന്‍ സേനയെ തടയാന്‍ ഡ്രോണുകള്‍ വഴി പുതിയ പരീക്ഷണവുമായി യുക്രെയ്ന്‍

പെട്രോള്‍ ബോംബിടാന്‍ ഇവനാണ് മിടുക്കന്‍; റഷ്യന്‍ സേനയെ തടയാന്‍ ഡ്രോണുകള്‍ വഴി പുതിയ പരീക്ഷണവുമായി യുക്രെയ്ന്‍

കീവ്: റഷ്യന്‍ സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ യുക്രെയ്‌നിലെ സാധാരണക്കാരുടെ പ്രധാന ആയുധമായിരുന്നു ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ തിരിയിട്ട നാടന്‍ പെട്രോള്‍ ബോംബുകള്‍.

ഇത്തരം പെട്രോള്‍ ബോംബുകളുമായി റഷ്യന്‍ സേനയെ എതിരിടുന്ന യുക്രെയ്ന്‍ യുവാക്കളുടെയും ജനങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും യുദ്ധത്തിന്റെ ആദ്യനാളുകളില്‍ തന്നെ ലോകശ്രദ്ധ നേടിയിരുന്നു.

അപ്രതീക്ഷിതമായി റഷ്യന്‍ സേനയും ടാങ്കുകളും ഇരച്ചെത്തിയപ്പോള്‍ അവരെ ഭയപ്പെടുത്താന്‍ ഇവര്‍ക്ക് തുണയായതും ആയിരക്കണക്കിന് പെട്രോള്‍ ബോംബുകളാണ്. റഷ്യന്‍ സേനയുടെ മുന്നേറ്റം അല്‍പമെങ്കിലും തടയാനും പതുക്കെയാക്കാനും ഇത്തരം നാടന്‍ ബോംബ് പ്രയോഗം സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

ഏറ്റവും ഒടുവില്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ഇത്തരം ബോംബുകള്‍ റഷ്യന്‍ സേനയ്‌ക്ക് നേരെ വര്‍ഷിക്കുകയാണ് യുക്രെയ്ന്‍. റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ സജീവമായ യുക്രെയ്‌നിയന്‍ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സ് ആണ് ഡ്രോണുകളില്‍ പുതിയ പരീക്ഷണം നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പെട്രോള്‍ ബോംബുകളുമായി സഞ്ചരിക്കുന്ന ഡ്രോണുകള്‍ ചിത്രത്തില്‍ കാണാം.

ഡ്രോണുകളുടെ അടിയില്‍ മദ്ധ്യത്തിലായി ഒരു കണ്‍സോള്‍ ഘടിപ്പിച്ചാണ് ബിയര്‍ ബോട്ടിലുകള്‍ സ്ഥാപിച്ചിട്ടുളളത്. ലക്ഷ്യം മനസിലാക്കിയാല്‍ റിമോട്ട് ഉപയോഗിച്ച്‌ താഴേക്ക് വീഴ്‌ത്താനും വീഴ്ചയുടെ ആഘാതത്തില്‍ പൊട്ടിത്തെറിയുണ്ടാക്കാനും കഴിയും. റഷ്യന്‍ സൈന്യവുമായി പോരാട്ടം രൂക്ഷമായ കിഴക്കന്‍ നഗരമായ ഒഡേസയില്‍ ഉള്‍പ്പെടെ ഇത്തരം പെട്രോള്‍ ബോംബുകള്‍ വ്യാപകമായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

നിരായുധരായി നില്‍ക്കുന്നതിലും ഭേദമാണ് പെട്രോള്‍ ബോംബുകളെന്നാണ് ജനങ്ങളുടെ അനുഭവം. സാദ്ധ്യമായ വിധത്തില്‍ കൈക്കരുത്തും ബുദ്ധിയും സാങ്കേതികത വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പൊരുതുകയാണ് യുക്രെയ്‌നികള്‍. യുദ്ധം രണ്ടാഴ്ച പിന്നിടുമ്ബോഴും ഇവരുടെ പോരാട്ടവീര്യം തളരുന്നില്ല. അവിടെയാണ് പെട്രോള്‍ ബോംബുകള്‍ ഇവര്‍ക്ക് ടാങ്കുകളെക്കാള്‍ വലിയ പ്രതിരോധമാകുന്നതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular