Sunday, May 5, 2024
HomeIndiaപൂട്ട് പൊളിച്ച്‌ വീട്ടിനകത്ത് കയറിയ കള്ളനെ യുഎസിലിരുന്ന് പിടികൂടി വീട്ടുടമ

പൂട്ട് പൊളിച്ച്‌ വീട്ടിനകത്ത് കയറിയ കള്ളനെ യുഎസിലിരുന്ന് പിടികൂടി വീട്ടുടമ

ഹൈദരാബാദ്: ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുഎസിലിരുന്ന് പിടികൂടി വീട്ടുടമസ്ഥന്‍.

വീട്ടില്‍ സ്ഥാപിച്ചിരുന്ന അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ ഉടമ പിടിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഹൈദരാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ വീട്ടില്‍ കള്ളന്‍ കയറിയത്. വീടിനുചുറ്റും ആളുകളുടെ സാന്നിധ്യമുണ്ടായതിനാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വീട്ടുടമ അലര്‍ട്ട് നല്‍കുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കള്ളന്‍ ഇതൊന്നുമറിയാതെ വീടിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറി വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടു. ഈ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ കണ്ട് ഞെട്ടിയ ഉടമ പോലീസിനേയും അയല്‍വാസികളേയും വിവരം അറിയിച്ചു.

ഹൈദരാബാദ് സ്റ്റേഷനിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍സപെക്ടറും 2 കോണ്‍സ്റ്റബിള്‍മാരും വീട്ടിലെത്തി കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. പിന്നീട് ഇന്‍സ്‌പെക്ടര്‍ ജനലിലൂടെ അകത്ത് കയറി പരിശോധിച്ചു. വീട്ടിലെ അലമാരകളും മേശകളും തുറന്നു ആഭരണങ്ങളും പണവും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തുകൊണ്ടുപോകാന്‍ എടുത്തുവെച്ചിരുന്നതായി കണ്ടെത്തി.

വിശദമായ പരിശോധനയിലാണ് കിടപ്പുമുറിക്കുള്ളില്‍ കള്ളനുണ്ടെന്ന് മനസ്സിലാകുന്നത്. കീഴടങ്ങിയില്ലെങ്കില്‍ വെടിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കട്ടിലിനടിയില്‍ ഒളിച്ചിരുന്ന കള്ളന്‍ പുറത്തിറങ്ങി വന്നത്. അടച്ചിട്ട വീടുകളെ
മാത്രം കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തി കുപ്രസിദ്ധനായ ടി.രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്.വീട്ടില്‍ കള്ളന്‍ കയറുന്നതിന്റെയും പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular