Saturday, May 18, 2024
HomeUSAറഷ്യൻ ബന്ധത്തെപ്പറ്റി ആരോപണം: ഹിലരിക്കും ഡി.എൻ.സിക്കുമെതിരെ ട്രംപ് ഹർജി ഫയൽ ചെയ്‌തു

റഷ്യൻ ബന്ധത്തെപ്പറ്റി ആരോപണം: ഹിലരിക്കും ഡി.എൻ.സിക്കുമെതിരെ ട്രംപ് ഹർജി ഫയൽ ചെയ്‌തു

മയാമി:  2016 ലെ തെരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിക്കാൻ റഷ്യ ഇടപെട്ടുവെന്ന് ആരോപിച്ച ഹിലരി ക്ലിന്റനും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിക്കും എതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച  ഫെഡറൽ കേസ് ഫയൽ ചെയ്തു.   ചിന്തിക്കാനാവാത്ത ഗൂഢാലോചനയാണ് അവർ നടത്തിയതെന്ന് ഹർജിയിൽ പറയുന്നു.

ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിൽ ഫയൽ ചെയ്ത പരാതിയിൽ, ക്ലിന്റൺ കാമ്പെയ്‌നിലെ മറ്റുള്ളവരും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയെ ഗൂഢാലോചനയിൽ നിന്ന് രക്ഷിച്ചതായും  ആരോപിക്കുന്നു.

“ഗൂഢാലോചന ഉയർത്തിക്കാട്ടി  – മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ഈ രാജ്യത്തിന്റെ ജനാധിപത്യത്തിനു വെല്ലുവിളി ഉയർത്തുന്നതുമായ ഒന്ന്,’ ഹർജിയിൽ  പറയുന്നു.

റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ജെ. ട്രംപ് ശത്രുതയിലുള്ള  വിദേശ രാജ്യവുമായി ഒത്തുകളിക്കുകയാണെന്ന ധാരണ പറത്താൻ  പ്രതികൾ ദുരുദ്ദേശത്തോടെ ഗൂഢാലോചന നടത്തി.  അതിനായി  തെളിവുകൾ വ്യാജമായി നിർമ്മിക്കൽ , നിയമപാലകരെ കബളിപ്പിക്കൽ,  ഉന്നത തലങ്ങളിൽ നിന്നുള്ള വിവരങ്ങൾ  ചൂഷണം ചെയ്യൽ തുടങ്ങിയവ നടത്തി. വാട്ടർഗേറ്റ്  വിവാദം  പോലും ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ  നിസാരമായിപ്പോകുന്നു.

ഗൂഢാലോചന നടത്തിയത് ക്ലിന്റൺ പ്രചാരണ നേതാക്കലും  ഡിഎൻസിയിലെ ഉന്നതതല ഉദ്യോഗസ്ഥരും  ‘സ്ഥാനാർത്ഥി’ ഉൾപ്പെടെയുള്ളവരുമാണ്., സ്യൂട്ടിൽ അവകാശപ്പെടുന്നു.

2016 ലെ തെരഞ്ഞെടുപ്പിനെ  റഷ്യൻ ഇടപെടലുമായി ബന്ധപ്പെടുത്താൻ ഡെമോക്രാറ്റുകളും ക്ലിന്റൺ കാമ്പെയ്‌നും ഗൂഢാലോചന നടത്തിയെന്ന് ട്രംപ് പണ്ടേ ആരോപിച്ചിരുന്നു.

റഷ്യൻ ബന്ധം ആരോപിച്ചു ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ഉണ്ടായെങ്കിലും അത്  പരാജയപ്പെട്ടു.

2019-ൽ, സ്‌പെഷൽ കൗൺസൽ  റോബർട്ട് മുള്ളർ റഷ്യൻ ഇടപെടൽ ആരോപണങ്ങളെക്കുറിച്ച് ഒരു ദൈർഘ്യമേറിയസുദീര്ഘമായ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. എന്നാൽ ട്രംപ്  അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് തെളിവൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular