Saturday, May 18, 2024
HomeIndiaബി.ജെ.പിയുടെ വിജയം ആഘോഷിച്ച മുസ്ലിം യുവാവിനെ അയല്‍വാസികള്‍ അടിച്ചുകൊന്നു

ബി.ജെ.പിയുടെ വിജയം ആഘോഷിച്ച മുസ്ലിം യുവാവിനെ അയല്‍വാസികള്‍ അടിച്ചുകൊന്നു

ലഖ്നോ: ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ആഘോഷിച്ചതിന് അയല്‍വാസികള്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു.

യു.പിയിലെ കുശിനഗര്‍ ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷ പരിപാടിക‍ളിലും പങ്കെടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

കുശിനഗര്‍ സ്വദേശി ബാബര്‍ അലി (25)ആണ് അയല്‍വാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ 20നായിരുന്നു ബാബര്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായായിരുന്നു.

ബാബര്‍ ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് അയല്‍വാസികളില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. യു.പിയില്‍ ബി.ജെ.പി വന്‍ വിജയം നേടിയതോടെ ബാബര്‍ പ്രദേശത്ത് മധുരം വിതരണം ചെയ്തിരുന്നതായും കുടുംബം പറയുന്നു. ബി.ജെ.പി അനുകൂല പ്രവര്‍ത്തനത്തിനെതിരെ അയല്‍വാസികള്‍ ബാബറിന് താക്കീത് നല്‍കിയിരുന്നതായി കുടുംബം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular