Sunday, May 5, 2024
HomeIndiaകെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കേരളത്തില്‍ ശ്രീലങ്കക്ക് സമാനമായ അവസ്ഥയുണ്ടാകും- ചെന്നിത്തല

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കേരളത്തില്‍ ശ്രീലങ്കക്ക് സമാനമായ അവസ്ഥയുണ്ടാകും- ചെന്നിത്തല

ന്യൂഡല്‍ഹി: കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശ്രീലങ്കക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകും.

ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. സില്‍വര്‍ ലൈന് കേന്ദ്രം അന്തിമ അനുമതി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular