Friday, May 10, 2024
HomeUSAഓസ്‌കാർ വേദിയിൽ വിൽ സ്മിത്ത് ക്രിസ് റോക്കിനെ അടിച്ചു

ഓസ്‌കാർ വേദിയിൽ വിൽ സ്മിത്ത് ക്രിസ് റോക്കിനെ അടിച്ചു

ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍; അവതാരകന്റെ മുഖത്തടിച്ച്‌ നടന്‍ വില്‍ സ്മിത്, ട്വിറ്ററില്‍ വൈറലായി വീഡിയോ

ലോസ് ആഞ്ചലസ്: ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍.

94-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ നടന്‍ വില്‍ സ്മിത് അവതാരകന്റെ മുഖത്തടിച്ചു. സംഭവത്തിന്‍ഫെ അമ്ബരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോകിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഡോക്യുമെന്ററി ഫീചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിതിനെ പ്രകോപിപ്പിച്ചത്. എന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശം നിന്റെ വൃത്തികെട്ട വായില്‍ നിന്ന് ഒഴിവാക്കൂവെന്ന് പറഞ്ഞാണ് വില്‍ സ്മിത് അവതാരകനെ അടിച്ചത്.

അതേസമയം, ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തില്‍, ഓസ്‌കര്‍ അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല. വീഡിയോ കാണാം:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular