Monday, May 20, 2024
HomeGulfഗേള്‍സ് ഇന്ത്യ ഖത്തര്‍ കായികമേള

ഗേള്‍സ് ഇന്ത്യ ഖത്തര്‍ കായികമേള

ദോഹ: ഗേള്‍സ് ഇന്ത്യ ഖത്തര്‍ നേതൃത്വത്തില്‍ 13 മുതല്‍ 22വയസ്സുരെ പ്രായമുള്ള ഖത്തറിലെ പെണ്‍കുട്ടികള്‍ക്കായി ന്യൂ ഉനൈസ പാര്‍ക്കില്‍ കായികമേള സംഘടിപ്പിച്ചു.

സ്പോര്‍ട്സ് ഇസഡ് എന്നപേരില്‍ നടന്ന മേളയില്‍ ഓട്ടമത്സരം, വാട്ടര്‍ സ്പില്‍, ത്രീ ലെഗ്ഗ്ഡ് റേസ്, വടംവലി, റിലേ എന്നിവ സംഘടിപ്പിച്ചു.

ഹസ്നിയ, മുഫീദ അബ്ദുല്‍കാദര്‍ എന്നിവര്‍ മത്സര ഇനങ്ങള്‍ക്ക് വിധികര്‍ത്താക്കളായി. ബബീന ബഷീര്‍, നുസ്രത് ശുഐബ്, ഷഫ്ന വാഹദ്, മുഹ്സിന സല്‍മാന്‍, ജൗഹറ അസ്ലം, റമീസ ബാനു, നവാല മുമിന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു.

വിവിധ മത്സര ഇനങ്ങളില്‍ മദീന ഖലീഫ, വക്ര സോണുകള്‍ ഓവറോള്‍ ചാമ്ബ്യന്‍സ് പട്ടം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും മെഡലും നല്‍കി അനുമോദിച്ചു.

മീറ്റില്‍ വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്‍റ് നഹ്യാ ബീവി, ഗേള്‍സ് ഇന്ത്യ ഖത്തര്‍ പ്രസിഡന്‍റ് ഹന അബുല്ലൈസ്, ഫര്‍വാ ബിസ്മി, ഖദീജ മന്‍സൂര്‍, മുഹ്സിന മുനീര്‍, സമാ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular