Friday, May 10, 2024
HomeGulfഇക്കണോമിക്​ സോണ്‍: മന്ത്രിതല സംഘം ബുറൈമി സന്ദര്‍ശിച്ചു

ഇക്കണോമിക്​ സോണ്‍: മന്ത്രിതല സംഘം ബുറൈമി സന്ദര്‍ശിച്ചു

മ​സ്ക​ത്ത്​: ബു​റൈ​മി ഗ​വ​ര്‍​ണ​റേ​റ്റി​ലെ മ​ഹാ​ദ വി​ലാ​യ​ത്തി​ലെ അ​ല്‍​റൗ​ദ​യി​ല്‍ ‘സാ​മ്ബ​ത്തി​ക മേ​ഖ​ല’ (ഇ​ക്ക​ണോ​മി​ക്​ സോ​ണ്‍) സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

സു​ല്‍​ത്താ​ന്‍ ​ഹൈ​തം ബി​ന്‍ താ​രി​ഖി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്നാ​ണ്​ ഇ​വി​ടെ സാ​മ്ബ​ത്തി​ക മേ​ഖ​ല ഒ​രു​ങ്ങു​ന്ന​ത്. ഹെ​ലി​കോ​പ്ട​റി​ല്‍ എ​ത്തി​യ സം​ഘം അ​ല്‍ റൗ​ദ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു. കേ​ണ​ല്‍ സെ​യ്ഫ് റാ​ഷി​ദ് അ​ല്‍ ക​ല്‍​ബാ​നി അ​ല്‍ റൗ​ദ​യെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളെ കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചു.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ല്‍ റൗ​ധ ബോ​ര്‍​ഡ​ര്‍ പോ​സ്റ്റ് (ബി) ​സ​ന്ദ​ര്‍​ശി​ച്ച സം​ഘം ക​സ്റ്റം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു.

ധ​ന​കാ​ര്യ മ​ന്ത്രി സു​ല്‍​ത്താ​ന്‍ സ​ലിം അ​ല്‍ ഹ​ബ്സി, പ്ര​ത്യേ​ക സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ള്‍​ക്കും ഫ്രീ​സോ​ണു​ക​ള്‍​ക്കു​മു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ലി മ​സൂ​ദ് അ​ല്‍ സു​നൈ​ദി (ഒ​പാ​സ്), കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ഹ​മൂ​ദ് അ​ല്‍ ഹ​ബ്‌​സി, ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഡോ. ​ഖ​ല്‍​ഫാ​ന്‍ സ​ഈ​ദ്​ അ​ല്‍ ഷു​വൈ​ലി, സാ​മ്ബ​ത്തി​ക മ​ന്ത്രി ഡോ. ​സ​ഈ​ദ്​ മു​ഹ​മ്മ​ദ് അ​ല്‍ സ​ഖ്‌​രി എ​ന്നി​വ​രാ​ണ്​ സ​ന്ദ​ര്‍​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബു​റൈ​മി ഗ​വ​ര്‍​ണ​ര്‍ സ​യ്യി​ദ് ഡോ. ​ഹ​മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ ബു​സൈ​ദി, മ​ഹാ​ദ​യി​ലെ വാ​ലി ശൈ​ഖ് അ​ബ്ദു​ല്ല സ​ലിം അ​ല്‍ ഫാ​ര്‍​സി, ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular