Friday, May 17, 2024
HomeKeralaസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലെ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. പരമോന്നത നീതി പീഠത്തിന്റെ വിധിപ്രസ്താവങ്ങളെ അട്ടിമറിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

സര്‍ക്കാരിന്റെ നടപടികള്‍ ആശങ്കാജനകമാണെന്നും പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പിലാക്കുമെന്ന ആശയം നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യ സര്‍ക്കാരില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ ആപല്‍ക്കരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാക്കാലത്തും ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് സഭ മുന്നേറിയിട്ടുള്ളതെന്നും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular