Thursday, May 2, 2024
HomeUSA'ജനം ആഗ്രഹിക്കുന്നത് പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണ്' ഭരണമാറ്റം അമേരിക്കന്‍ നയമല്ലെന്നും ബൈഡന്‍

‘ജനം ആഗ്രഹിക്കുന്നത് പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണ്’ ഭരണമാറ്റം അമേരിക്കന്‍ നയമല്ലെന്നും ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി.: ദൈവത്തെ ഓര്‍ത്തു ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന്(For God’s Sake, this man cannot remain in power) ബൈഡന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പുതിയ വ്യാഖ്യാനവുമായ ബൈഡന്‍ രംഗത്തെത്തി.

മാര്‍ച്ച് 28ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ബൈഡന്‍ തന്റെ പ്രഖ്യാപനത്തില്‍ നിന്നു പുറകോട്ടു പോകാന്‍ തയ്യാറായില്ല. ജനം ആഗ്രഹിക്കുന്നതു പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കന്‍ നയമല്ലെന്നും ആവര്‍ത്തിച്ചു.

പുട്ടിന്റെ പെരുമാറ്റം അതിരു കവിഞ്ഞതാണെന്നും, പുട്ടിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു. താന്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്റെ ഭീകരവും, അധാര്‍മികവുമായ പ്രവര്‍ത്തനങ്ങളോടുമാണെന്നും ബൈഡന്‍ പറഞ്ഞു.

യൂറോപ്യന്‍ പര്യടനത്തില്‍ ബൈഡന്‍ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൈസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദര്‍ഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ന്?  എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്റെ പ്രസ്താവനകളില്‍ നിന്നും ഞാന്‍ ഒരിക്കലും പുറകോട്ടു പോയിട്ടില്ല എന്നായിരുന്നു ബൈഡന്റെ മറുപടി.

റഷ്യ ഉക്രയ്‌നെതിരെ രാസായുധം ഉപയോഗിക്കുകയാണെങ്കില്‍ പ്രതികരണമെ ന്തായിരിക്കുമെന്ന ചോദ്യത്തിന് അതു  സംഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ബൈഡന്‍ മുന്നറിയിപ്പു നല്‍കിയത്. ബൈഡന്റെ ഓരോ പ്രസ്താവനകള്‍ക്കും മറുപടിയായി റഷ്യ ഉക്രെയ്‌നെതിരെയുള്ള ആക്രമണവും ശക്തിപ്പെടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular