Saturday, May 18, 2024
HomeUSAപ്ലെ ഓഫ് കളിക്കാന്‍ യോഗ്യത നേടി പെറു, കൊളംബിയയും ചിലിയും ലോകകപ്പിനു ഇല്ല, ചിലിയെ തോല്‍പ്പിച്ചു...

പ്ലെ ഓഫ് കളിക്കാന്‍ യോഗ്യത നേടി പെറു, കൊളംബിയയും ചിലിയും ലോകകപ്പിനു ഇല്ല, ചിലിയെ തോല്‍പ്പിച്ചു ഉറുഗ്വേ

ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു പ്ലെ ഓഫ് സ്ഥാനം സ്വന്തമാക്കി പെറു.

ജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ അവര്‍ ഇതോടെ ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലെ ഓഫ് കളിക്കാന്‍ യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ സ്വന്തം മൈതാനത്ത് അഞ്ചാം മിനിറ്റില്‍ തന്നെ പെറു മുന്നിലെത്തി. ക്രിസ്റ്റിയന്‍ ചുവെയുടെ പാസില്‍ നിന്നു ഇറ്റലിക്ക് പകരം പെറുവിനെ തിരഞ്ഞെടുത്ത ജിയാന്‍ലൂക്ക ലാപഡുലയാണ് അവരുടെ ഗോള്‍ നേടിയത്. തുടര്‍ന്ന് 42 മത്തെ മിനിറ്റില്‍ യാഷിമര്‍ യോറ്റന്‍ പെറു ജയം ഉറപ്പിക്കുന്ന ഗോളും നേടി. ജയത്തോടെ പെറു പ്ലെ ഓഫ് സ്ഥാനം ഉറപ്പിച്ചു.

പെറു ജയിച്ചതോടെ കൊളംബിയന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. യോഗ്യതയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിക്കാന്‍ അവര്‍ക്ക് ആയെങ്കിലും പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് പെറുവിനു ഒരു പോയിന്റ് പിന്നില്‍ ആയാണ് കൊളംബിയ യോഗ്യത അവസാനിപ്പിച്ചത്. വെനസ്വേലയെ ആദ്യ പകുതിയില്‍ ഹാമസ് റോഡ്രിഗസ് നേടിയ പെനാല്‍ട്ടിയില്‍ ആണ് കൊളംബിയ മറികടന്നത്. അതേസമയം ചിലിയും ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ല. ജയിച്ചാല്‍ നേരിയ പ്രതീക്ഷ ഉണ്ടായിരുന്ന അവര്‍ അവസാന യോഗ്യത മത്സരത്തില്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഉറുഗ്വേയോട് 2-0 നു പരാജയപ്പെട്ടു. ഇതോടെ ആറാമത് ആയാണ് അവര്‍ യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. അവസാന നിമിഷങ്ങളില്‍ സ്വന്തം മൈതാനത്ത് ലൂയിസ് സുവാരസ്, ഫെഡറിക്കോ വാല്‍വെര്‍ഡെ എന്നിവരുടെ ഗോളുകള്‍ക്ക് ആണ് ചിലി പരാജയം അറിഞ്ഞത്. ഇതോടെ ഹാമസ് റോഡ്രിഗസ്, അലക്സിസ് സാഞ്ചസ്, ലൂയിസ് ഡിയാസ് തുടങ്ങിയ പല പ്രമുഖ താരങ്ങളും ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular