Saturday, May 4, 2024
HomeKeralaഅഷിത എഴുത്തില്‍ സത്യസന്ധത കാത്തുസൂക്ഷിച്ച സാഹിത്യകാരി - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അഷിത എഴുത്തില്‍ സത്യസന്ധത കാത്തുസൂക്ഷിച്ച സാഹിത്യകാരി – ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

കോഴിക്കോട്: സത്യസന്ധയായ എഴുത്തുകാരിയായിരുന്നു അഷിതയെന്ന് പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഷിത സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുഭവങ്ങള്‍ കലര്‍പ്പില്ലാതെ ചേര്‍ത്തു വെച്ചു കൊണ്ട് സത്യസന്ധമായ ഭാഷയിലാണ് അഷിത എഴുതിയത്. ആത്മീയതയില്‍ നിന്ന് രൂപപ്പെട്ട രചനകളാണ് അവരുടേത്. യഥാര്‍ഥ ആത്മീയത എന്നത് മതാധിഷ്ഠിതമല്ല. അത് മനുഷ്യനെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. അത്തരമൊരു വികാരം വായനക്കാരിലേക്ക് പകരാന്‍ കഴിയുന്നു എന്നതുകൊണ്ട് അഷിതയുടെ കഥകള്‍ എക്കാലവും വേറിട്ടു നില്‍ക്കും -അദ്ദേഹം പറഞ്ഞു. സന്തോഷ് ഏച്ചിക്കാനത്തിന്റെയും സ്മിത ദാസിന്റെയും രചനകള്‍ ആ ഗണത്തിലേക്ക് ചേര്‍ത്തു വെക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ എഴുത്തുകാരിക്കുള്ള അഷിത സ്മാരക സാഹിത്യ പുരസ്‌കാരം ശംഖുപുഷ്പങ്ങള്‍ എന്ന കഥാസമാഹാരം എഴുതിയ സ്മിതദാസ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍നിന്ന് ഏറ്റുവാങ്ങുന്നു. സന്തോഷ് ഏച്ചിക്കാനം, എം. കുഞ്ഞാപ്പ തുടങ്ങിയവര്‍ സമീപം

പ്രഥമ അഷിത സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനും യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം സ്മിത ദാസിനും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സമ്മാനിച്ചു. 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂറി ചെയര്‍മാന്‍ ഡോ. എം.ടി. ശശി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നേടിയ സ്മിത ദാസിന്റെ കഥാസമാഹാരം ‘ശംഖുപുഷ്പങ്ങള്‍’ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ പരിചയപ്പെടുത്തി. പാലക്കാട് പട്ടാമ്ബി തിരുമിറ്റക്കോട് സ്വദേശിയാണ് സ്മിതദാസ്. ജൂറി എക്സി. അംഗം പി.കെ. റാണി സ്വാഗതവും ബാലസാഹിത്യകാരന്‍ ഉണ്ണി അമ്മയമ്ബലം നന്ദിയും പറഞ്ഞു. ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

1. സമഗ്ര സംഭാവനക്കുള്ള അഷിത സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ്‌ ഏച്ചിക്കാനം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍നിന്ന് ഏറ്റുവാങ്ങുന്നു

2. യുവ എഴുത്തുകാരിക്കുള്ള അഷിത സ്മാരക സാഹിത്യ പുരസ്‌കാരം ശംഖുപുഷ്പങ്ങള്‍ എന്ന കഥാസമാഹാരം എഴുതിയ സ്മിതദാസ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍നിന്ന് ഏറ്റുവാങ്ങുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular