Friday, May 17, 2024
HomeUSAകോവിഡ് പ്രതിരോധം-രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു ബൈഡന്‍

കോവിഡ് പ്രതിരോധം-രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫെസര്‍, മൊഡേര്‍ന, വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ചു മാര്‍ച്ചു 29 ബുധനാഴ്ച നല്‍കി.
സെപ്റ്റംബറില്‍ ബൈഡന്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു.

അതീവ വ്യാപന ശക്തിയുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ്. വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ആദ്യ ബൂസ്റ്റര്‍ ഡോസിനു ചുരുങ്ങിയത് നാലുമാസത്തിനു ശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.

65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും, 50 വയസ്സിനു മുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്‌ക്കി നിര്‍ദ്ദേശിച്ചു.

അമ്പതുവയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ഡോസ് വേണമോ എന്ന പഠനം നടത്തിവരികയാണെന്നും വലന്‍സ്‌ക്കി പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതമാണെന്ന് ഫൂഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ.പീറ്റര്‍ മാര്‍ക്കും അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular