Saturday, May 18, 2024
HomeIndiaസുഹൃത്തുമായി തര്‍ക്കവും തല്ലും; പ്രശ്‌നത്തില്‍ ഇടപെട്ട ഡെലിവറി ബോയ് യുവതിയെ അടിച്ചു

സുഹൃത്തുമായി തര്‍ക്കവും തല്ലും; പ്രശ്‌നത്തില്‍ ഇടപെട്ട ഡെലിവറി ബോയ് യുവതിയെ അടിച്ചു

ഭുവനേശ്വര്> സുഹൃത്തുമായുണ്ടായ തര്ക്കത്തിനിടെ യുവതിയെ മര്ദിച്ച്‌ ഡെലിവറി ബോയ്. നിരവധി തവണ യുവതിയുടെ മുഖത്ത് ഡെലിവറി ബോയ് തുടര്ച്ചയായി അടിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്.

ഒഡീഷയിലെ ഭുവനേശ്വറില് ചൊവ്വാഴ്ചയായിരുന്നു സംഭവം.

പാര്ക്കില് പോയ ശേഷം പുറത്തിറങ്ങിയതോടെയാണ് യുവതി സുഹൃത്തുമായി തര്ക്കത്തിലായത്. ശാരീരിക ആക്രമണവുമുണ്ടായി. കൂടിനിന്നവര് സംഭവം മൊബൈലില് പകര്ത്തിയപ്പോള്, ഒരാളുടെ മൊബൈല് തട്ടിയെടുക്കാനും യുവതി ശ്രമിച്ചു. തുടര്ന്ന് ഡെലിവറി ബോയ് ഇടപെടുകയായിരുന്നു. ഇയാള്ക്കെതിരെയും പെണ്കുട്ടി മോശം വാക്കുകള് പ്രയോഗിക്കാന് തുടങ്ങിയതോടെയാണ് സംഭവം അക്രമത്തില് കലാശിച്ചത്.

യുവതിയുടെ മുഖത്ത് നിര്ത്താതെ അടിക്കുകയായിരുന്നു. ആളുകള് പിടിച്ചുമാറ്റിയതോടെയാണ് ഇരുവരും പിന്മാറിയത്. സംഭവത്തില് ആരും പരാതി നല്കിയിട്ടില്ല. പരസ്പരം അക്രമിച്ചതിനാല് രണ്ട് പേര്ക്കെതിരേയും കേസെടുക്കാന് നിര്ദ്ദേശിച്ചിട്ടുണ്ടെന്ന് ഭുവനേശ്വര് ഡിസിപി ഉമാ ശങ്കര് പറഞഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular