Saturday, May 18, 2024
HomeKeralaകേരളത്തിലെ ആരോഗ്യമേഖലയില്‍ ഇനി അമേരിക്കന്‍ പങ്കാളിത്തം

കേരളത്തിലെ ആരോഗ്യമേഖലയില്‍ ഇനി അമേരിക്കന്‍ പങ്കാളിത്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഇനി അമേരിക്കന്‍ പങ്കാളിത്തവും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ ചര്‍ച്ച നടത്തിയിരുന്നു.

ചര്‍ച്ചയില്‍ സംസ്ഥാന ആരോഗ്യ മേഖലയില്‍ യു.എസ് പങ്കാളിത്തം ഉറപ്പ് നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. കേരളത്തിന്റെ വാക്‌സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാദ്ധ്യത എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.

സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കുന്നതും സംസാരിച്ചു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഐവിഎല്‍പി എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്ബ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular