Saturday, May 18, 2024
HomeKerala'ഡോക്ടറായി' എം ജി ശ്രീകുമാര്‍; സംഗതി സ്പെഷ്യലിസ്റ്റാണോ എന്ന ചോദ്യവുമായി ആരാധകര്‍

‘ഡോക്ടറായി’ എം ജി ശ്രീകുമാര്‍; സംഗതി സ്പെഷ്യലിസ്റ്റാണോ എന്ന ചോദ്യവുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഡോക്ടറുടെ വേഷത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

കഴുത്തില്‍ സ്റ്റെതസ്കോപ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

‘ഡോക്ടറേറ്റും പത്മശ്രീയും ചെയര്‍മാന്‍ഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്. കൊള്ളാമോ? അതിലുപരി നിങ്ങളുടെ സ്നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്. ലവ് യു ഓള്‍’, ചിത്രത്തോടൊപ്പം എം ജി ശ്രീകുമാര്‍ കുറിച്ചു. ഡോക്ടര്‍ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്നാണ് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. സംഗതി സ്പെഷലിസ്റ്റ്, മ്യൂസിക് തെറാപ്പിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളും ആരാധകര്‍ നല്‍കിയിട്ടുണ്ട്. എംജി ശ്രീകുമാര്‍ സിനിമയില്‍ ഡോക്ടര്‍ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നും ചിലര്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular