Saturday, May 18, 2024
HomeIndiaരാഷ്ട്രപതിക്ക് പകരം നിയമനാധികാരം സര്‍ക്കാരിന് നല്‍കണം,​ കാലാവധി അഞ്ചു വര്‍ഷമാക്കണം; ഗവര്‍ണര്‍ നിയമനത്തില്‍ സ്വകാര്യബില്‍ അവതരിപ്പിച്ച്‌...

രാഷ്ട്രപതിക്ക് പകരം നിയമനാധികാരം സര്‍ക്കാരിന് നല്‍കണം,​ കാലാവധി അഞ്ചു വര്‍ഷമാക്കണം; ഗവര്‍ണര്‍ നിയമനത്തില്‍ സ്വകാര്യബില്‍ അവതരിപ്പിച്ച്‌ സിപിഎം

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. സിപിഎം അംഗം വി ശിവദാസനാണ് ബില്‍ അവതരിപ്പിച്ചത്.

നിയമനത്തിന് പുറമേ ഗവര്‍ണര്‍മാരുടെ കാലാവധി,​ സ്ഥലം മാറ്റം എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കുന്ന സമ്ബ്രദായത്തിനുപകരം സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം നല്‍കണമെന്നതാണ്‌ പ്രധാന നിര്‍ദ്ദേശം. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്നായിരിക്കണം ഗവര്‍ണറെ തിരഞ്ഞെടുക്കേണ്ടത്.

കാലാവധി അഞ്ചു വര്‍ഷമായിരിക്കണം. ഗവര്‍ണര്‍മാര്‍ക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ഹാജരാകുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ അതിനെ പിന്തുണയ്‌ക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള ഗവര്‍ണര്‍ ആരിഫ് ഖാനും സര്‍ക്കാരും തമ്മിലുള്ള പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. തന്റെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍,​ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും ശക്തമായി പ്രതിഷേധിച്ചതും വിവാദങ്ങളുടെ ആക്കം കൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular