Friday, May 17, 2024
HomeIndiaഇരുമ്ബു​ ​​ഗെയ്റ്റില്‍ തവളയുടെ കാലില്‍ കടിച്ചുവലിച്ച്‌ പാമ്ബ്, ഒടുവില്‍- വീഡിയോ

ഇരുമ്ബു​ ​​ഗെയ്റ്റില്‍ തവളയുടെ കാലില്‍ കടിച്ചുവലിച്ച്‌ പാമ്ബ്, ഒടുവില്‍- വീഡിയോ

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയം പുറത്തുകാണിക്കാത്തവര്‍ ചുരുക്കമായിരിക്കും. പാമ്ബിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!.

ഇപ്പോള്‍ തവളയെ പിടികൂടാന്‍ ശ്രമിക്കുന്ന പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. ഇരുമ്ബു ഗെയ്റ്റിനു മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തവളയുടെ പിന്‍കാലുകളില്‍ ഒന്നില്‍ കടിച്ചുവലിക്കുന്ന പാമ്ബിന്റെ ദൃശ്യമാണിത്. തവള ഒട്ടും വിട്ടുകൊടുക്കാതെ സര്‍വശക്തിയുമെടുത്ത് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച്‌ പാമ്ബ് അതിന്റെ കാലില്‍ കടിച്ചു താഴേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്ബിന്റെ പിടി വിടുവിക്കുവാന്‍ തവളയ്ക്കു സാധിച്ചു. കാലില്‍ നിന്നും പാമ്ബിന്റെ പിടിവിട്ടതും തവള അവിടെനിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ഇരയെ കൈവിട്ട പാമ്ബ് വീണ്ടും തവളയെ പിടിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. സമീപത്തെ ഭിത്തിയിലേക്ക് ചാടിക്കയറിയാണ് തവള അവിടെ നിന്നും രക്ഷപ്പെട്ടത്.

ഒരു വാര്‍ത്ത കൂടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular