Thursday, May 2, 2024
HomeIndia19ക്കാരനെ പുറത്താക്കിയതിന് പിന്നാലെ ക്ഷുഭിതനായി യാത്രയപ്പ് നല്‍കി അശ്വിന്‍ - വീഡിയോ

19ക്കാരനെ പുറത്താക്കിയതിന് പിന്നാലെ ക്ഷുഭിതനായി യാത്രയപ്പ് നല്‍കി അശ്വിന്‍ – വീഡിയോ

മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്നലെ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് രാജസ്‌ഥാന്‍ റോയല്‍സ് നേടിയത്. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 10 റണ്‍സ് നേടി തുടക്കത്തില്‍ തന്നെ മടങ്ങിയിരുന്നു.

യുവതാരം തിലക് വര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന് നേരിയ വിജയ പ്രതീക്ഷ നല്‍കിയത്.

എന്നാല്‍ ഇരുവരെയും പുറത്താക്കി രാജസ്‌ഥാന്‍ കളി തിരിച്ചു പിടിക്കുകയായിരുന്നു. 43 പന്തില്‍ 54 റണ്‍സ് നേടിയ ഇഷന്‍ കിഷനെ ആദ്യം പുറത്താക്കുകയായിരുന്നു. ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ തിലക് വര്‍മ്മ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും അധികനേരം നീണ്ടു നിന്നില്ല. 15ആം ഓവറിലെ ആദ്യ പന്തില്‍ സിക്സ് പറത്തിയതിന് പിന്നാലെ അശ്വിന്‍ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

 തിലകിന് അശ്വിന്‍ അഗ്രസിവായി നല്‍കിയ യാത്രയപ്പും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. അശ്വിന്റെ പതിവ് വിക്കറ്റ് ആഘോഷത്തിന് വിപരീതമായി ദേഷ്യ ഭാവത്തിലയിരുന്നു. അശ്വിന്റെ ഈ ആഘോഷത്തെ ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ വിമര്‍ശിച്ചിട്ടുണ്ട്.

 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സിന്‍്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാന്‍ മാത്രമെ സാധിച്ചുള്ളൂ. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

33 പന്തില്‍ 3 ഫോറും 5 സിക്സുമടക്കം 61 റണ്‍സ് നേടിയ തിലക് വര്‍മയും 43 പന്തില്‍ 54 റണ്‍സ് നേടിയ ഇഷാന്‍ കിഷനും മാത്രമെ മുംബൈ ഇന്ത്യന്‍സ് നിരയില്‍ തിളങ്ങിയുള്ളൂ. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി യുസ്വെന്ദ്ര ചഹാല്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നവ്ദീപ് സയ്‌നി രണ്ട് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular