Saturday, May 4, 2024
HomeIndiaഅവനെ ജീവിതകാലം മുഴുവന്‍ വിലക്കണം. കടുത്ത പ്രതിഷേധം അറിയിച്ച്‌ രവിശാസ്ത്രി.

അവനെ ജീവിതകാലം മുഴുവന്‍ വിലക്കണം. കടുത്ത പ്രതിഷേധം അറിയിച്ച്‌ രവിശാസ്ത്രി.

രണ്ടു ദിവസം മുന്‍പായിരുന്നു എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍ രംഗത്ത് വന്നത്.

2013ല്‍ ആയിരുന്നു താരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിച്ചത്. ആകെ ഒരു സീസണ്‍ മാത്രമേ ഫ്രാഞ്ചൈസിക്കായി താരം കളിച്ചിട്ട് ഉള്ളൂ. മുംബൈ ഇന്ത്യന്‍സില്‍ അന്നത്തെ സഹ കളിക്കാരന്‍ മദ്യപിച്ചെത്തി തന്നെ കെട്ടിടത്തിലെ പതിനഞ്ചാം നിലയില്‍ ബാല്‍ക്കണിയില്‍ തൂക്കിയിട്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി.

അങ്ങനെയൊരു സംഭവത്തിന് കാരണക്കാരനായ കളിക്കാരനെ ജീവിതകാലം മുഴുവന്‍ ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്നും ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ സമ്മതിക്കരുതായിരുന്നു എന്നാണ് രവിശാസ്ത്രി അഭിപ്രായപ്പെട്ടത്.

“അങ്ങനെയൊരു സംഭവത്തിന് കാരണക്കാരനായ ആളെ വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ അനുവദിക്കരുത്. ആ കളിക്കാരനെ ജീവിതകാലം മുഴുവന്‍ ക്രിക്കറ്റില്‍നിന്നും വിലക്കണം. ഇന്നത്തെ കാലത്താണ് അങ്ങനെയൊരു സംഭവം നടക്കുന്നതെങ്കില്‍ ആ താരത്തെ വിലക്കുകയും ചികിത്സയ്ക്ക് വിടുകയും ആണ് വേണ്ടത്. സംഭവിച്ച കാര്യങ്ങള്‍ തമാശയായാണ് അയാള്‍ എടുത്തെങ്കിലും അല്ലെങ്കിലും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അനുവദിക്കാതിരിക്കണം. അപ്പോഴാണ് അയാള്‍ക്ക് കാര്യം മനസ്സിലാവുക.”-രവിശാസ്ത്രി പറഞ്ഞു.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലേ കളിക്കാരനാണ് ചഹല്‍. തന്‍റെ സഹ താരങ്ങളായ അശ്വിനും കരുണ്‍ നായരും എന്നിവരോടൊത്ത ചര്‍ച്ചയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular