Friday, May 3, 2024
HomeGulfഇസ്‌ലാം ആശ്ലേഷിച്ചതിലൂടെ താരമായ പോപ് ഗായകന്‍ ഉംറ നിര്‍വഹിച്ചു; "റംസാനിലെ ആദ്യ ദിനം ചെലവിട്ടത് നബിയുടെ...

ഇസ്‌ലാം ആശ്ലേഷിച്ചതിലൂടെ താരമായ പോപ് ഗായകന്‍ ഉംറ നിര്‍വഹിച്ചു; “റംസാനിലെ ആദ്യ ദിനം ചെലവിട്ടത് നബിയുടെ നാട്ടില്‍”

ജിദ്ദ: 2020 ല്‍ ഇസ്‌ലാം ആശ്ലേഷണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രശസ്ത പോപ് ഗായകനും യു ട്യൂബറുമായ ദാവൂദ് കിം ഉംറ നിര്‍വഹിച്ചു.

മദീനാ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഉംറയ്‌ക്കായി മക്കയില്‍ എത്തിയത്. “റംസാനിലെ ആദ്യ ദിനം പ്രവാചകന്റെ നാട്ടിലായിരിക്കും ചിലവിടുക” എന്ന് ദാവൂദ് കിം നേരത്തെ പ്രസ്താവിച്ചിരുന്നു.

ഇന്തോനേഷ്യയില്‍ നടത്തിയ ഒരു സംഗീത പരിപാടിയ്ക്ക് ശേഷമാണ് ഇസ്‌ലാമിനോടുള്ള തന്റെ വീക്ഷണം മാറിയതെന്ന് ദാവൂദ് കിം പറഞ്ഞു. അത് വരെ മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടകരമായ മതമാണ് ഇസ്‌ലാം എന്നായിരുന്നു വിശ്വസിച്ചിരുന്നത്.

തനിക്ക് എട്ട് വയസ്സുള്ളപ്പോള്‍ അമേരിക്കയില്‍ സംഭവിച്ച സെപ്റ്റംബര്‍ പതിനൊന്നിലെ ആക്രമണം മുതലാണ് ഇസ്‌ലാം തന്റെ ശ്രദ്ധയില്‍ പെട്ടത്”: ദാവൂദ് കിം പറഞ്ഞതായി സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡോനേഷ്യയിലെ പരിപാടിയ്ക്ക് ശേഷം ഇസ്‌ലാം വിശ്വാസികള്‍ വളരെ ദയയും സ്നേഹവും ഉള്ളവരെന്ന് അനുഭവപ്പെട്ടതായും ദാവൂദ് തുടര്‍ന്നു.

“ജീവിതം മത്സരമാണെന്ന് ഞാന്‍ കരുതി. മത്സരത്തെ അതിജീവിക്കുന്നത് മാത്രമാണ് വിജയമെന്നും വിചാരിച്ചു. പക്ഷേ മുസ്ലിംകള്‍ വ്യത്യസ്തരായിരുന്നു. അവര്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നു. അവര്‍ക്ക് നല്‍കിയതിന് അവര്‍ എപ്പോഴും നന്ദിയുള്ളവരായിരുന്നു. ഇത് എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇസ്ലാമിനെ കുറിച്ച്‌ അറിയാന്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പറ്റി പഠിച്ചു” ദാവൂദിന്റെ വാചകങ്ങള്‍ അറബ് മീഡിയകളില്‍ നിറയുകയാണ്.

നിലവില്‍ 2.91 മില്യണിലേറെ വരിക്കാരുണ്ട് 2013 കിം തുടങ്ങിയ സ്വന്തം യു ട്യൂബ് ചാനലിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular