Saturday, May 18, 2024
HomeKerala'കര്‍ഷകരെ നടുക്കയത്തിലേയ്ക്ക് തള്ളിവിട്ടു; കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന‍ സര്‍ക്കാര്‍': കുമ്മനം രാജശേഖരന്‍

‘കര്‍ഷകരെ നടുക്കയത്തിലേയ്ക്ക് തള്ളിവിട്ടു; കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന‍ സര്‍ക്കാര്‍’: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേരള സര്‍ക്കാരിന്റെ നിരന്തരമായ കര്‍ഷക ദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് നിരണം സ്വദേശിയായ രാജീവന്‍. താങ്ങാനാവാത്ത കടഭാരവും അധികൃതരുടെ കടുത്ത ദ്രോഹവും തന്മൂലമുണ്ടായ നൈരാശ്യവും കൃഷിനാശവും രാജീവനെ മാനസികമായി തളര്‍ത്തി. ഒരിക്കലും രക്ഷപെടാനാവില്ലെന്ന നിഗമനമാണ് ആത്മഹത്യയില്‍ എത്തിച്ചത്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും മഴയും മൂലം വന്‍കെടുതികളെ അഭിമുഖീകരിക്കേണ്ടിവന്ന കര്‍ഷകനെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

കുട്ടനാടന്‍ പാടശേഖരങ്ങളിലെ കര്‍ഷകരെല്ലാം വലിയ പ്രതിസന്ധിയിലാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ഭീതിദമായ സാഹചര്യം ഒരു വശത്ത്. തങ്ങളുടെ ഏക ആശ്രയമായ കൃഷി നശിച്ചുപോകുന്നതുമൂലം മറുവശത്തു ജീവിതം വഴിമുട്ടി നില്‍ക്കുന്നു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് തോടുകളില്‍ വന്നടിഞ്ഞ എക്കലും ചേറും ചെളിയും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തന്മൂലം വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ വേനല്‍മഴയില്‍ പെയ്ത വെള്ളംകൊണ്ട് നിറഞ്ഞു. തോട്ടപ്പള്ളി സ്പില്‍ വേ വഴി ഓരുവെള്ളം കയറുന്നു. ബണ്ടും വരമ്ബും കുത്തി ഉപയോഗയോഗ്യമാക്കുന്നില്ല. രണ്ടാം കൃഷിയുടെ ഇന്‍ഷുറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ല. വിത്തിലെ കൃത്രിമം മൂലം നെല്ലിനിടയില്‍ കളയും വരിനെല്ലും കൂടി. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയിട്ടില്ല. ആദ്യ പാക്കേജില്‍ ചിലവഴിച്ച ആയിരം കോടി രൂപ പാഴായി. അഴിമതിയുടെയും തട്ടിപ്പിന്റെയും കഥകള്‍ മാത്രമേ കേള്‍ക്കാനുള്ളു. സര്‍ക്കാര്‍ വക കൊയ്ത്തുയന്ത്രങ്ങളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും ഉപയോഗശൂന്യമായി. അതുകൊണ്ട് ഇവയെല്ലം തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരേണ്ടി വന്നു. രണ്ട് ദിവസം പണിമുടക്കും കൂടെ വന്നപ്പോള്‍ വന്‍തുക വാടകയിനത്തിലും കൃഷിനാശത്തിലും പാഴായി. ഈ പ്രതികൂല സാഹചര്യങ്ങളാണ് കര്‍ഷകരെ ആത്മഹത്യ പോലുള്ള സാഹസിക നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular