Friday, May 17, 2024
HomeKeralaകൈക്കൂലി കേസിൽ അറസ്റ്റിലായ ന്യൂയോർക്ക് ലെഫ്റ്റനന്റ് ഗവർണർ രാജിവച്ചു

കൈക്കൂലി കേസിൽ അറസ്റ്റിലായ ന്യൂയോർക്ക് ലെഫ്റ്റനന്റ് ഗവർണർ രാജിവച്ചു

ന്യു യോർക്ക്: കൈക്കൂലി കേസിൽ അറസ്റ്റിലായതിനു പിന്നാലെ  ന്യൂയോർക്ക് ലെഫ്റ്റനന്റ് ഗവർണർ ബ്രയൻ എ ബെഞ്ചമിൻ, 45,  രാജിവച്ചു, ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം നൽകി മണിക്കൂറുകൾക്ക് ശേഷമായിരുന്നു സ്റ്റേറ്റിലെ രണ്ടാമത്തെ പ്രധാന സ്ഥാനത്തു നിന്ന് രാജി.

മുൻകാല രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമവിരുദ്ധമായ സംഭാവനകൾ സ്വീകരിക്കാനും  അത് മറച്ചുവെക്കാനും  പ്രവർത്തിച്ചുവെന്നാണ് ആരോപണം. സ്റ്റേറ്റ് സെനറ്ററായിരിക്കെ, ഹാർലെം റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ ചാരിറ്റിയിലേക്ക് സർക്കാർ വക 50,000 ഡോളർ സംഭാവന ലഭിക്കാൻ   ബെഞ്ചമിൻ ഗൂഢാലോചന നടത്തി എന്നതാണ് അഞ്ച് ആരോപണങ്ങളിൽ ഒന്ന്.  അതിനു  പകരമായി, ന്യൂയോർക്ക് സിറ്റി കൺട്രോളർ ആയി  ബെഞ്ചമിൻ  2021-ൽ മത്സരിച്ചപ്പോൾ   ഡെവലപ്പർ ആയിരക്കണക്കിന് ഡോളർ അനധികൃത   സംഭാവനകൾ നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ  വർഷം   തന്റെ ലെഫ്റ്റനന്റ് ഗവർണറായി   ബെഞ്ചമിനെ തിരഞ്ഞെടുത്ത ഗവർണർ കാത്തി ഹോക്കൽ  അദ്ദേഹം സ്ഥാനമൊഴിയുന്നതായും അത് ഉടൻ പ്രാബല്യത്തിൽ വന്നതായും അറിയിച്ചു.

നിയമനടപടികൾ പുരോഗമിക്കുമ്പോൾ, അദ്ദേഹത്തിന് ലഫ്റ്റനന്റ് ഗവർണറായി തുടരാൻ കഴിയില്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും വ്യക്തമാണ്, അവർ  പ്രസ്താവനയിൽ പറഞ്ഞു . ന്യൂയോർക്കുകാർ അവരുടെ ഗവൺമെന്റിൽ സമ്പൂർണ്ണ വിശ്വാസം അർഹിക്കുന്നു, അവർക്കായി  താൻ  എല്ലാ ദിവസവും പ്രവർത്തിക്കുന്നത് തുടരും.

സെനറ്റ് ഡെമോക്രാറ്റുകൾക്കുള്ള പ്രത്യേക ഫണ്ടിലേക്ക് 15,000 ഡോളർ സംഭാവന നൽകിയാൽ, ഡെവലപ്പറായ ജെറാൾഡ് മിഗ്‌ഡോളിനെ സോണിംഗ് ചട്ടത്തിൽ ഒഴിവ് ലഭിക്കാൻ സഹായിച്ചതാണ്  മറ്റൊരു ആരോപണം . നവംബറിൽ   ഡവലപ്പറെ അറസ്റ്റ് ചെയ്തിരുന്നു.

ഇത് അഴിമതിയുടെ ഒരു ലളിതമായ കഥയാണ്, ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ഡാമിയൻ വില്യംസ്,   രാജിക്ക് മുമ്പ്  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രചാരണ സംഭാവനകൾക്കു നികുതിദായകന്റെ പണം. അതിനു പ്രതിഫലം.    ലളിതമായ കൈക്കൂലി-അദ്ദേഹം പറഞ്ഞു

മുൻഗാമിയായ ആൻഡ്രൂ എം. കോമോ  ആഗസ്റ്റിൽ   രാജിവച്ച ഒഴിവിലാണ്   ലഫ്. ഗവർണറായിരുന്ന ഹോക്കൽ ഗവര്ണരായത്. അവരുടെ ആദ്യ തീരുമാനങ്ങളിലൊന്ന് ബെഞ്ചമിനെ  നിയമിക്കുന്നതായിരുന്നു.

ജൂണിലെ പ്രൈമറി ഇലക്ഷനിൽ ഗവര്ണര്ക്കൊപ്പം ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാണ് ബെഞ്ചമിൻ. അത് നീക്കം ചെയ്യാൻ വിഷമമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular