Sunday, May 19, 2024
HomeIndiaചരിത്രത്തില്‍ ഇടം നേടാനൊരുങ്ങി ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗം; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രധാനമന്ത്രി

ചരിത്രത്തില്‍ ഇടം നേടാനൊരുങ്ങി ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗം; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തില്‍ ഇടം പിടിയ്ക്കും.

ഒമ്ബതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തില്‍ രാത്രി ഒമ്ബതരയ്ക്കാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.

ചെങ്കോട്ടയിലെ പുല്‍ത്തകിടിയില്‍ നിന്നാകും മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്.

നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപവത്കരിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചിരുന്നു. അന്ന് രാവിലെ ഒമ്ബതു മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയില്‍ നിന്നാണ് 1675 ല്‍ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തിരഞ്ഞെടുത്തത്. ‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും’ എന്ന വിഷത്തിലൂന്നിയാകും പ്രധാനമന്ത്രിയുടെ പ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular