Sunday, May 19, 2024
HomeGulfആധുനിക സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ വരുന്നു

ആധുനിക സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ വരുന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ നാ​ല്​ ഗ​വ​ര്‍​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ല്‍ ആ​ധു​നി​ക സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

ദ​ക്ഷി​ണ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ഖ​ല​ഫാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ലു​ള്ള സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ ന​വീ​ക​ര​ണ​മോ അ​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ര്‍​ന്ന്​ പു​തി​യ മാ​ര്‍​ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നോ ആ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ​യും വി​ല്‍​പ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും വ​ലി​യൊ​രു സം​ഘ​ത്തെ ഉ​ള്‍​ക്കൊ​ള്ളു​ന്ന വി​ശാ​ല​മാ​യ കേ​ന്ദ്ര​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ല്ലാ​ഖി​ല്‍ മി​നി മാ​ര്‍​ക്ക​റ്റ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. സ്ഥ​ല, ബ​ജ​റ്റ്​ പ​രി​മി​തി​യാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള, സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ്​ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ്​ സ്ഥാ​പി​ക്കാ​ന്‍ ക​ണ്ടെ​ത്തേ​ണ്ട​ത്. ചു​രു​ങ്ങി​യ​ത്​ 10,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ ഇ​തി​നു​ വേ​ണം. ഇ​ത്ത​ര​മൊ​രു സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ്​ സ​ല്ലാ​ഖി​ല്‍ മി​നി മാ​ര്‍​ക്ക​റ്റ്​ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ​ത്. ഹ​മ​ദ്​ ടൗ​ണി​ല്‍ ഒ​രു പ​ര​മ്ബ​രാ​ഗ​ത മാ​ര്‍​ക്ക​റ്റ്​ സ്ഥാ​പി​ക്കാ​ന്‍ മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

സ​ല്ലാ​ഖ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular