Friday, May 3, 2024
HomeIndiaരാജ്യം വീണ്ടും കല്‍ക്കരി ക്ഷാമത്തിലേക്ക്; വിവിധ സംസ്ഥാനങ്ങളില്‍ പവര്‍ കട്ട്

രാജ്യം വീണ്ടും കല്‍ക്കരി ക്ഷാമത്തിലേക്ക്; വിവിധ സംസ്ഥാനങ്ങളില്‍ പവര്‍ കട്ട്

ന്യൂഡല്‍ഹി: രാജ്യം വീണ്ടും കല്‍ക്കരി ക്ഷാമത്തിലേക്ക്. താപനിലയങ്ങളിലെ കല്‍ക്കരി ശേഖരം കുറഞ്ഞതോടെ 12 സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി.

ഇതേതുടര്‍ന്ന് ആന്ധ്ര പ്രദേശ്, ഝാര്‍ഖണ്ഡ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പവര്‍ കട്ട് പ്രഖ്യാപിച്ചേക്കും.

റഷ്യ – യുക്രെയ്ന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം. കടുത്ത വേനലും ഊര്‍ജാവശ്യം ഉയരാന്‍ കാരണമായി. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം, മൂന്ന് സംസ്ഥാനങ്ങള്‍ 10.5 ദശലക്ഷം ടണ്‍ കല്‍ക്കരി വരും മാസങ്ങളില്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഇറക്കുമതി ലക്ഷ്യമിടുന്നത്. പവര്‍ കട്ടുകള്‍ തടയാന്‍ അധികൃതര്‍ പരിശ്രമിക്കുന്നതിനിടെയാണിത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഈ നീക്കം ആഗോള വിലയില്‍ കൂടുതല്‍ വര്‍ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular