Saturday, May 4, 2024
HomeKeralaകൊടുങ്ങല്ലൂരില്‍ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനക്കായി എറണാകുളത്തെക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനക്കായി എറണാകുളത്തെക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍.

മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനക്കായി എറണാകുളത്തെക്ക് കൊണ്ടു പോകുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്.

പ്രതികളില്‍ ഒരാളായ ആദര്‍ശ് കാക്കനാട് മുറിയെടുത്ത് താമസിച്ചു ആലപ്പുഴ എസ്‌എന്‍ കോളേജില്‍ ബിരുദ പഠനം നടത്തുകയാണ്. കോളേജിലും താമസ സ്ഥലത്തും ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular