Saturday, May 18, 2024
HomeKeralaഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈകോടതി സ്വമേധയ കേസെടുത്തു

ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈകോടതി സ്വമേധയ കേസെടുത്തു

കൊച്ചി: കാസര്‍കോട് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈകോടതി സ്വമേധയ കേസെടുത്തു. കേസില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി നടപടി.സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടായതായി സര്‍​ക്കാര്‍ കോടതിയെ അറിയിച്ചു. ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ശുചിത്വമുറപ്പാക്കാനുള്ള നടപടികളുണ്ടാവണമെന്ന് കോടതി സര്‍​ക്കാറിനോട് നിര്‍ദേശിച്ചു.

അതേസമയം, കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഐസ്​ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ഹോട്ടലുകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്താനും ചെറുവത്തൂര്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ദേവനന്ദ (17) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചെറുവത്തൂരില്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച ദേവനന്ദ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular