Sunday, May 5, 2024
HomeKeralaഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്.

സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

സാംസ്കാരികമന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. 5000 പേജുള്ള ബൃഹത്തായ റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി സാംസ്കാരികവകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്‌ അവര്‍ തയാറാക്കിയ കുറിപ്പാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിര്‍ദേശങ്ങളാണിതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പരി​ഗണന നല്‍കണം. തുല്യ വേതനം നല്‍കണം. സിനിമയിലെ എല്ലാ ജോലികള്‍ക്കും കരാര്‍ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയില്‍ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളില്‍ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളില്‍ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

ഹേമ കമ്മീറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിനായി സമ​ഗ്ര നിയമനിര്‍മാണം വേണമെന്നും കരട് നിര്‍ദേശങ്ങളിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular