Saturday, May 18, 2024
HomeKeralaകമ്ബനികളുടെ തന്ത്രം ജയത്തിലേക്ക്​, വിദേശ മദ്യത്തിന് വില വര്‍ധിപ്പിച്ചേക്കും

കമ്ബനികളുടെ തന്ത്രം ജയത്തിലേക്ക്​, വിദേശ മദ്യത്തിന് വില വര്‍ധിപ്പിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ചേ​ക്കും.

15 രൂ​പ മു​ത​ലു​ള്ള വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ല​ഭി​ക്കു​ന്ന വി​വ​രം. മ​ദ്യ​ക്ക​മ്ബ​നി​ക​ളു​ടെ ത​ന്ത്ര​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്​ വി​ല​വ​ര്‍​ധ​ന എ​ന്നാ​ണ്​ സൂ​ച​ന. മ​ദ്യ​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ള​രെ മു​മ്ബ്​ ത​ന്നെ ക​മ്ബ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ സ്പി​രി​റ്റി​ന്‍റെ ദൗ​ര്‍​ല​ഭ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ല​വ​ര്‍​ധ​ന സ​മ്മ​ര്‍​ദം. വി​ല​കു​റ​ഞ്ഞ മ​ദ്യം ബാ​റു​ക​ളി​ലും ബെ​വ്​​കോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​തി​നാ​ല്‍ സ​ര്‍​ക്കാ​റും ഈ ​വി​ല​വ​ര്‍​ധ​ന​ക്ക്​ വ​ഴ​ങ്ങി​യേ​ക്കും. മ​ദ്യ​വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മു​മ്ബ്​ ക​മ്ബ​നി​ക​ള്‍ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

ബെ​വ്‌​കോ​ക്ക്​ മ​ദ്യം ന​ല്‍കു​ന്ന​ത് ചി​ല ക​മ്ബ​നി​ക​ള്‍ നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സ്പി​രി​റ്റി​ന്‍റെ വി​ല വ​ര്‍ധി​ച്ച​താ​ണ്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 14 ശ​ത​മാ​നം ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്‌​സ് ന​ല്‍കി​വ​രു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ​ര്‍ഷ​ങ്ങ​ളാ​യി ക​മ്ബ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തി​നു​ പു​റ​മെ, എ​ക്‌​സൈ​സ് ഡ്യൂ​ട്ടി​യും ഇം​പോ​ര്‍ട്ട് ഡ്യൂ​ട്ടി​യു​മു​ണ്ട്. ഇ​വ ര​ണ്ടും മ​ദ്യ​ക്ക​മ്ബ​നി​ക​ളാ​ണ് അ​ട​ക്കുന്ന​ത്. എ​ന്നാ​ല്‍, മൊ​ത്ത വി​ല്‍പ​ന​ക്കാ​രെ​ന്ന നി​ല​യി​ല്‍ ബെ​വ്‌​കോ​യാ​ണ് ഇ​വ അ​ട​യ്‌​ക്കേ​ണ്ട​തെ​ന്ന് ക​മ്ബ​നി​ക​ള്‍ വാ​ദി​ക്കു​ന്നു.

ഉ​യ​ര്‍ന്ന വി​ല​ക്ക്​ സ്പി​രി​റ്റ് വാ​ങ്ങി മ​ദ്യം നി​ര്‍മി​ക്കേ​ണ്ട അ​വ​സ്ഥ​യു​ള്ള​തി​നാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കാ​തെ മ​ദ്യോ​ല്‍​പാ​ദ​നം ന​ട​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ക​മ്ബ​നി​ക​ള്‍. വി​ദേ​ശ മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​ത്​ വ്യാ​ജ മ​ദ്യം ഒ​ഴു​കാ​ന്‍ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ന്‍​സ്​ വി​ഭാ​ഗം ന​ല്‍​കി​യി​ട്ടു​ണ്ട്. ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​തി​നു​​ശേ​ഷ​മാ​കും തീ​രു​മാ​ന​മെ​ന്നാ​ണ്​ വി​വ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular