Friday, May 3, 2024
HomeKeralaസമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; സര്‍ക്കാരിന്റെ മൗനം ദുരൂഹം ; കേസെടുക്കണമെന്ന് ഗവര്‍ണ്ണര്‍

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; സര്‍ക്കാരിന്റെ മൗനം ദുരൂഹം ; കേസെടുക്കണമെന്ന് ഗവര്‍ണ്ണര്‍

പത്താം ക്ലാസുകാരിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്തയുടേത് പെണ്‍കുട്ടിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ഇത് താന്‍ അടക്കമുള്ളവര്‍ക്ക് അപമാനമാണ്. സ്ത്രീകളെ 4 ചുവുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ പോലും മൗനം പാലിച്ചത് നിരാശാജനകമാണ്. അത് തന്നെ വളരെയധികം വേദനിപ്പിച്ചു. സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായത് മൗലികാവകാശ ലംഘനമാണ്. ഇതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നതില്‍ അതിശയം തോന്നുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നനടപടിയല്ലിത്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണം. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular