Friday, May 3, 2024
HomeUSAഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും

ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവ്വഹിക്കും . സ്റ്റാഫോർഡ്  അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്റർ (445 FM 1092 # 500H , Stafford , TX 77477 )  വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും, രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും  വിശിഷ്ടാതിഥികളായി പങ്കെടുക്കും.കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.

സുനിൽ തൈമറ്റം – പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ – ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ  ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല , വൈസ് പ്രസിഡന്റ് – ജോൺ ഡബ്ല്യൂ വർഗീസ്  , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ജോയിൻറ് ട്രഷറർ- ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : Sunil Thymattam – National President 305 776 7752, Raju Pallath ,Secretary- 732 429 9529 , Shijo Poulose ,Treasurer- 201 238 9654
George Thekkemala,Chapter President – 8326924726, Finny Raju , Secretary- 832 646-9078 ,Motti Mathew, Treasurer- (713) 231-3735
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular